ADVERTISEMENT

ധൈഷണിക രംഗത്തുനിന്ന് ദലിതരെ മാറ്റിനിർത്തുന്നത് ബോധപൂർവമാണ്. തന്ത്രത്തിന്റെ ഭാഗമാണ്. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്. പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾ ആവിഷ്‌കരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക. അതിന്റെ ഗുണഭോക്താക്കളാകുക. അതുമതി എന്നവർ തീരുമാനിക്കുന്നു. വൈസ് ചാൻസലർ തന്നെ ആകുന്നത് എന്തിനാണ്. ക്ലാർക്കുമാരായാൽ പോരേ എന്നാണവരുടെ മനോഭാവം. മൃഗസംരക്ഷണ വകുപ്പിന്റെ പരിപാടിയുണ്ടാകുമ്പോൾ മൃഗങ്ങൾക്കു പങ്കാളിത്തമുണ്ടാകാറില്ല. അതുപോലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ പരിപാടി തീരുമാനിക്കുമ്പോൾ ഈ വിഭാഗക്കാർക്ക് പങ്കാളിത്തമില്ല. അതു നല്ലവരായ മറ്റുള്ളവരാണു തീരുമാനിക്കുന്നത്. എം.കുഞ്ഞാമന്റെ ധാർമികരോഷം പ്രസ്താവനയോ ആരോപണമോ അല്ല. അനുഭവസത്യമാണ്. ജീവിതസാക്ഷ്യമാണ്. അതുകൊണ്ടുതന്നെ അവ തള്ളിക്കളയാനുള്ളതല്ല. 2004 ൽ മകളുടെ മരണത്തെത്തുടർന്ന് കുഞ്ഞാമൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു. 2005 ൽ രോഗബാധിതനായി ഒന്നര മാസം ആശുപത്രിയിലും കഴിഞ്ഞു. കേരളത്തിൽ നിന്ന് മാറിനിന്നാൽ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിൽ കേരള സർവകലാശാലയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു. അന്ന് പ്രഫസറായിരുന്നു അദ്ദേഹം. വിസിയും വകുപ്പും സമ്മതിച്ചില്ല. ഒരു വർഷം അങ്ങനെ കടന്നുപോയി...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com