ADVERTISEMENT

1948 ഡിസംബർ ഒന്നാം തിയതി വെളുപ്പിന് സോമർട്ടൺബീച്ചിൽ കണ്ട മനുഷ്യനും ആത്മാവൊഴിഞ്ഞ നിലയിലായിരുന്നു. ബ്രിട്ടീഷ് സ്ഥലപേരുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാം, പഴയ കോളനി വാഴ്ചയുടെ ബാക്കിപത്രമായി. ഇംഗ്ലണ്ടിൽ, കാരി നദിയുടെ തീരത്തുള്ള സോമർട്ടൺ പട്ടണം - സോമർസെറ്റ് കൗണ്ടിയ്ക്ക് ആ പേര് കിട്ടാൻ കാരണം ഈ പട്ടണമാണ്‌ - സ്വന്തം പേര് കടം കൊടുത്തത് ഓസ്ട്രേലിയയിലെ അഡലേയ്ഡിനടുത്ത ഒരു കടൽത്തീര ഗ്രാമത്തിനാണ്. അവിടെയുള്ള പ്രശസ്തമായ സോമർട്ടൺ പാർക്ക് ബീച്ചിലെ കടൽഭിത്തിയിൽ ചാരിയാണ് അയാളിരുന്നിരുന്നത്, നല്ല ഉയരം, നല്ല ആരോഗ്യം, ഏതാണ്ട് 40-45 വയസ്സ് പ്രായം, കണ്ണുകൾ പകുതി തുറന്ന മട്ട്. കടൽത്തീര ജീവിതത്തോട് ഇടഞ്ഞു നിൽക്കുന്ന ഔപചാരിക വേഷത്തിലായിരുന്നു അയാൾ, പാതി വലിച്ച ഒരു സിഗരറ്റ് അടുത്തു കിടന്നിരുന്നു, പക്ഷെ ശ്വാസമുണ്ടായിരുന്നില്ല, ശ്വാസം മാത്രമല്ല, തിരിച്ചറിയാൻ ഉപകരിക്കുന്ന ഒന്നും, ഷർട്ടിന്റെ ലേബൽ പോലും, ഉണ്ടായിരുന്നില്ല. മുന്നോട്ട് പോകുവാൻ വഴികളൊന്നും കാണാതെ പോലീസ് വല്ലാതെ ബുദ്ധിമുട്ടി. വ്യക്തമായ മരണ കാരണങ്ങളൊന്നുമില്ല, അതുകൊണ്ട് സ്വാഭാവിക മരണമാവാം. ആളാരാണെന്ന് തിരിച്ചറിയാൻ സൂചനകളൊന്നുമില്ല. ചിലരെങ്കിലും തലേന്ന് അയാളെ കണ്ടിരുന്നു, അപ്പോഴൊക്കെ കുടിച്ച് അബോധാവസ്ഥയിലായ നിലയിലാണെന്ന് കണ്ടവർ കരുതി. കൃത്യമായ വിവരങ്ങളില്ലാതിരുന്നത് കൊണ്ട് കഥകൾ പലതും പലരും പറഞ്ഞു നടന്നു - അയാൾ ഒരു ചാരനാണെന്നോ മരണകാരണം അജ്ഞാതമായ ഏതോ വിഷം മൂലമാണെന്നോ അയാൾ ആത്മഹത്യ ചെയ്താണെന്നോ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com