ഇരുമുടിയുടെ കവർ പ്രകാശനം ചെയ്തു

SHARE

എഴുത്തുകാരനും പത്രപ്രവർത്തകനുമായ  രവിവർമ തമ്പുരാന്റെ ഏറ്റവും പുതിയ നോവലായ ഇരുമുടിയുടെ കവർ നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പുതുതലമുറയിലെ ശ്രദ്ധേയ നിരൂപകൻ അജീഷ് ജി. ദത്തന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് അരുൺ ഗോകുൽ ആണ് കവർ തയാറാക്കിയത്. കൊച്ചിയിൽ സി. രാധാകൃഷ്ണന്റെ വസതിയിലായിരുന്നു പ്രകാശനം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച അദ്ദേഹത്തെ കൂട്ടായ്മയിൽ ആദരിച്ചു. എഴുത്തുകാരായ വി.ജയദേവ്, സുരേഷ് പനങ്ങാട്, ഗിരീഷ് ജനാർദ്ദനൻ, കേരള കൗമുദി മുൻ ന്യൂസ് എഡിറ്റർ കെ.ആർ. ജ്യോതിഷ്, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ഡി. പ്രദീപ് കുമാർ, മനോരമ ബുക്സ് പത്രാധിപ സമിതി അംഗം രാമാനുജൻ, മലയാള മനോരമ ഫൊട്ടോഗ്രാഫർ ജോസ് കുട്ടി പനയ്ക്കൽ, നീരജ് ആർ. വർമ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.

irumudi-book-cover-release1
ചിത്രം: ജോസ് കുട്ടി പനയ്ക്കൽ

ശബരിമലയും അയ്യപ്പനും കേന്ദ്ര പ്രമേയമാകുന്ന നോവലിൽ സമകാല സാമൂഹിക , രാഷ്ട്രീയ സാഹചര്യങ്ങളും കടന്നുവരുന്നു. നോവൽ പ്രകാശനം  ജനുവരി ആറിന് പന്തളത്ത് നടക്കും. മനോരമ ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

Content Summary: Cover Release of Malayalam Book ' Irumudi ' written by Ravi Varma Thampuran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS