' മ്യൂച്ചൽ ഫണ്ട്: ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ ' പ്രകാശനം ചെയ്തു

mutual-fund-book-release
മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്യുന്നു
SHARE

സാമ്പത്തിക പത്രപ്രവർത്തകനും പെഴ്സണൽ ഫിനാൻസ് വിദഗ്ധനുമായ കെ.കെ ജയകുമാർ രചിച്ച "മ്യൂച്ചൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അൽഭുത വിദ്യ" എന്ന  പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്ചൽ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്തു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. ജോയ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിഷേപ, ധനകാര്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

mutual-fund

ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ് ഈ പുസ്തകം എന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ സങ്കീര്‍ണതകളില്ലാതെ ലളിതമായ ആഖ്യാനം മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും സഹായിക്കുമെന്ന് ഡോ.വി.കെ വിജയകുമാർ പറഞ്ഞു.

പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കോപ്പികൾ ലഭിക്കും.

Content Summary: Malayalam Book 'Mutual Fund' Book Release

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS