ADVERTISEMENT

2022ൽ ഇംഗ്ലിഷിലും മലയാളത്തിലുമായി താൻ വായിച്ച 21 പുസ്തകങ്ങളുടെ പട്ടികയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. പല കാരണങ്ങൾ കൊണ്ടും തിരക്കേറിയ വർഷമായിരുന്നുവെന്നും പുസ്തകങ്ങളായിരുന്നു തനിക്കു കൂട്ടായിരുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. മുൻ വർഷങ്ങളിലേതു പോലെ വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇഷ്ടമുള്ളതിൽ ചിലതു വായിച്ചു. തന്റെ താൽപ്പര്യങ്ങളറിഞ്ഞു പുസ്തകങ്ങൾ നിർദ്ദേശിച്ച സുഹൃത്തുക്കൾക്കു നന്ദി. വായിക്കാൻ താൽപ്പര്യമുള്ളവർക്കു വേണ്ടി പുസ്തകങ്ങളുടെ പേര് ഉൾപ്പെടുത്തുന്നുവെന്നും മറ്റു പുസ്തകങ്ങൾ നിർദ്ദേശിക്കണമെന്നുമാണ് അഭ്യർഥന.

ഓൾഡ് മാന്‍ തണ്ടർ, പർപ്പിൾ ഹിബിസ്കസ്, നെയിംസ് ഓഫ് ദ വുമൺ തുടങ്ങി പന്ത്രണ്ട് ഇംഗ്ലിഷ് പുസ്തകങ്ങളാണ് വായിച്ചത്. വിനോയ് തോമസിന്റെ ' പുറ്റ് ', രവി വര്‍മ തമ്പുരാന്റെ ' മുടിപ്പേച്ച് ', വിനിൽ പോളിന്റെ ' അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം ' തുടങ്ങിയ പത്തോളം മലയാളം പുസ്തകങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 

വി. ഡി. സതീശൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്:

പല കാരണങ്ങൾ കൊണ്ടും 2022 ഏറെ തിരക്കേറിയതായിരുന്നു. എങ്കിലും പുസ്തകങ്ങൾ കൂട്ടായി ഒപ്പമുണ്ടായിരുന്നു. 2020 ലും 21 ലും വായിക്കാൻ പറ്റിയത് പോലെ കഴിഞ്ഞില്ലെങ്കിലും ഇഷ്ടപ്പെട്ടതിൽ ചിലത് വായിച്ചു. എന്റെ താൽപര്യങ്ങളറിഞ്ഞ് പുസ്തകങ്ങൾ നിർദ്ദേശിച്ച സുഹൃത്തുക്കൾക്ക് നന്ദി. 

വായിക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടി, കഴിഞ്ഞ വർഷം ഞാൻ വായിച്ച പുസ്തകങ്ങൾ താഴെ കൊടുക്കുന്നു. ഇതു പോലെ നിങ്ങളും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ നിർദ്ദേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1. Old Man Thunder- Bill Hosokawa

2. Whole Numbers and Half Truths- Rukmini S

3. The Comrades and the Mullahs- Ananth Krishnan and Stanly Johny

4. Names of the Women- Jeet Thayil

5. Purple Hibiscus- Chimamanda Ngozi Adichie

6. Calcutta Films- Vidyarthy Chatterjee

7. How the World Really Works- Vaclav Smil

8. The Lost Decade (2008-18): How India's Growth Story Devolved Into Growth Without a Story- Pooja Mehra

9. False Allies: India's Maharajahs in the Age of Ravi Varma- Manu S. Pillai

10. Indus Basin Uninterrupted- Uttam Kumar Sinha

11. Pandemonium: The Great Indian Banking Tragedy- Tamal Bandyopadhyay

12.The Seven Moons of Maali Almeida- Shehan Karunatilaka

13. മുടിപ്പേച്ച്- രവിവർമ തമ്പുരാൻ

14. പുറ്റ്- വിനോയ് തോമസ്

15. അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം- വിനില്‍ പോള്‍

16. ഓർമ്മച്ചെപ്പ്- എം.എം ഹസ്സൻ

17. പുതിയ ഇടതുപക്ഷം- ബാലചന്ദ്രൻ വടക്കേടത്ത്

18. മീശ- ഹരീഷ്

19. അതിവേഗ കടപ്പാതകൾ ; എഡിറ്റോറിയൽ കളക്ടീവ്

20. ചരിത്രത്തിന്റെ വര്‍ഗ്ഗീയവല്‍ക്കരണം മതനിരപേക്ഷ ഇന്ത്യയില്‍- ചെറുകര സണ്ണി ലൂക്കോസ് 

21. മുണ്ടന്‍ പറുങ്കി- ഫ്രാന്‍സിസ് നൊറോണ

പ്രതിപക്ഷ നേതാവിന്റെ വായന കണ്ട് അമ്പരന്നിരിക്കുകയാണ് പലരും. ഒരു മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരിക്കെ ഇത്രയും പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞുവെന്നത് അത്ഭുതമാണെന്നും ഇത്രയും തിരക്കുള്ളൊരാൾ ഒരു വർഷം കൊണ്ട് 21 പുസ്തകം വായിക്കുകയെന്നതു ചെറിയ കാര്യമല്ലെന്നുമൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ. 

Content Summary: Books Read in 2022 - list shared by Opposition Leader V. D. Satheesan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com