ഡോ. കല്യാണി വല്ലത്ത് എഡിറ്റ് ചെയ്ത്ു ബോധി ട്രീ ബുക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ സംസ്കാരവും സാഹിത്യവും വിശകലനം ചെയ്യുന്ന ‘എ കൺടെംപറേറി എൻസൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചർ ഓഫ് ദി അമേരിക്കാസ്’ എന്ന പുസ്‌തകം പ്രകാശനം ചെയ്തു. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ, അധ്യാപികയും എഴുത്തുകാരിയുമായ ഡോ. മീന ടി. പിള്ള യുണിവേഴ്സിറ്റി കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ആർ. ബാലകൃഷ്ണൻ നായർക്കു പുസ്തകം കൈമാറി.
യുഎസ് സംസ്കാരം, ലാറ്റിൻ അമേരിക്കൻ- കനേഡിയൻ സാഹിത്യം, ഡയസ്പോറ, ക്വീയർ മുന്നേറ്റം തുടങ്ങിയ വിഷയങ്ങളാൽ സമഗ്രമായ പുസ്തകം സാമ്പ്രദായിക അവതരണത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നതായി ഡോ. മീന ടി. പിള്ള പറഞ്ഞു. ഡോ. കല്യാണി വല്ലത്ത് പുസ്തകത്തിന്റെ ആമുഖാവതരണം നടത്തി.
പുസ്തകം നിയമസഭാ പുസ്തകോത്സവത്തിലെ ബോധി ട്രീ സ്റ്റാളിൽ ലഭ്യമാണ്.
Content Summary: ' A Contemporary Encyclopedia of Literature of the Americas' Book Release