ജീവിതത്തെ അടയാളപ്പെടുത്തി കഥാകാവ്യം; സോഹന്‍ റോയിക്ക് ഗോൾഡൻ ബുക്ക് അവാർഡ്

golden-book-award
സോഹൻ റോയ്
SHARE

മുപ്പത്തിമൂന്ന് ചെറുകഥകള്‍ ഉൾപ്പെട്ട സോഹന്‍ റോയുടെ 'കഥാകാവ്യം' എന്ന കഥാസമാഹാരത്തിനു ഗോൾഡൻ ബുക്ക് അവാർഡ്. ഫിക്​ഷന്‍ രചനാരംഗത്തെ ഏറ്റവും മികച്ച കൃതികളെയും രചയിതാക്കളെയും കണ്ടെത്തുന്നതിനു വിംഗ്‌സ് പബ്ലിക്കേഷന്‍ ഏര്‍പ്പെടുത്തിയതാണ് ഗോള്‍ഡന്‍ ബുക്ക് പുരസ്‌കാരം. ആഗോളതലത്തില്‍ ശ്രദ്ധേയമായ ബഹുമതി നേടിയ കഥാകാവ്യം വായനക്കാരുടെ മനസ്സിലും ഇടംപിടിക്കുകയാണ്. 

ഒരു പ്രൊഫഷണല്‍ നേവൽ ആര്‍ക്കിടെക്റ്റില്‍ നിന്ന് ആഗോളതലത്തില്‍ സാന്നിധ്യമറിയിച്ച ഒരു സംരംഭകനിലേയ്ക്കുള്ള തന്റെ യാത്രയെക്കൂടി വരച്ചുകാണിക്കുന്ന കൃതി എന്ന നിലയില്‍ കഥാകാവ്യത്തിനുള്ള ഈ ബഹുമതി അങ്ങേയറ്റം ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയതാണെന്ന് സോഹൻ റോയി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള വായനക്കാര്‍ക്ക് ഈ കൃതി ആസ്വദിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടെന്നും പുരസ്കാരം ലഭിച്ചതിനു ശേഷം സോഹൻ റോയി പറഞ്ഞു.  

നിരൂപകശ്രദ്ധ നേടിയ കവി കൂടിയായ സോഹന്‍ റോയ് തന്റെ കൃതിയിൽ ജീവിതത്തിന്റെ സത്തയെ ജീവിതാനുഭവങ്ങളില്‍നിന്നു വേര്‍തിരിച്ചെടുത്തു രസകരമായി ആവിഷ്കരിക്കുകയായിരുന്നു. നവീനമായ ഈ രചനാസങ്കേതത്തില്‍ ഹൃദയസ്പർശവും സരസവുമായ കഥകളിലൂടെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് കഥാകൃത്ത്. 

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണു കഥാകാവ്യത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഒരേ കൃതിയില്‍ തന്നെ ഒരു വിഷയം രസകരമായ കഥയായും അതിന്റെ സത്ത നാലുവരി കവിതയായും ആവിഷ്‌കരിക്കുന്ന രീതിയാണ് കഥാകാവ്യത്തിലുള്ളത്. കഥാകാവ്യം എന്ന പേര് തന്നെ ഈ നവീനമായ രീതിയെ സൂചിപ്പിക്കുന്നു.  

ഓസ്‌കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഡാം 999 എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഗാനങ്ങളുടെ രചയിതാവും കൂടിയാണ് ഇദ്ദേഹം. അണുമഹാകാവ്യം  എന്ന കവിതാസമാഹാരമുള്‍പ്പെടെ ആയിരക്കണക്കിന് കവിതകളുടെ രചയിതാവും, ഗിന്നസ് വേൾഡ്  റെക്കോര്‍ഡ് ജേതാവും,  ഫോര്‍ബ്‌സ് പട്ടികയില്‍ ഉള്‍പ്പെട്ട സംരംഭകനും കൂടിയാണ് സോഹന്‍ റോയ്. ''കഥാകാവ്യം'' ആമസോണ്‍, ഫ്ലിപ്കാർട്ട്, നോഷന്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Content Summary: Sohan Roy won Golden Book Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS