ADVERTISEMENT

ഇന്നൊവേറ്റിവ് ഓതേഴ്‌സ് ഇന്റര്‍നാഷണല്‍ ഫോറത്തിന്റെ പ്രസിദ്ധീകരണ ശൃംഖലയില്‍ മലയാള പുസ്തകങ്ങള്‍ക്കായി ആരംഭിച്ച മിഴി പബ്ലിക്കേഷന്‍സിന്റെ പ്രഥമ പ്രസാധനമായ 'നിന്നെ പ്രണയിച്ചതില്‍ പിന്നെ' എന്ന കാവ്യസമാഹാരം പ്രശസ്ത നോവലിസ്റ്റ് ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു. കവയിത്രിയും പരിഭാഷകയുമായ മഹാലക്ഷ്മി നായര്‍ പുസ്തകം സ്വീകരിച്ചു. നാലു കവികളുടെ രചനകളുടെ അപൂര്‍വ സമാഹാരമാണിത്. സിന്ധു നന്ദകുമാര്‍, കാവല്ലൂര്‍ മുരളീധരന്‍, സുജാത ശ്രീപദം, രാജീവ് ശങ്കര്‍ എന്നിവരുടെതാണ് കവിതകള്‍.

പ്രശസ്ത കവിയും ഗായകനുമായ ഗിരീഷ് പുലിയൂര്‍ ദീര്‍ഘവും പ്രൗഢഗംഭീരവുമായ അവതാരികയാണ് എഴുതിയിട്ടുള്ളത്. അതില്‍ ഇങ്ങനെ പറയുന്നു: '' പിണയുന്നതാണ് പ്രണയം. ഉരഗത്തെപ്പോലെ അത് ഉടലിനെ അസ്തപ്രജ്ഞമാക്കും. ഒരു പൊന്മാനിനെപ്പോലെ നമ്മളെ പിന്നാലെ വിളിക്കും. സുനാമിത്തിരമാലകള്‍ പോലെ അതു കടപുഴക്കുകയും ദൈവത്തെപ്പോലെ അതു വിശുദ്ധീകരിക്കുകയും ചെയ്യും.. കടലാഴത്തില്‍ ഊളിയിടുന്നതുപോലെയും കൊടുമുടി കയറുംപോലെയും മണലാരണ്യത്തില്‍ അലയുംപോലെയും മനസ്സിനെ ഉത്കണ്ഠാകുലമാക്കുന്നു. ഇതിലുള്ള കവിതകളിലെല്ലാം ഈ അനുഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.''

പുസ്തകം ആമസോണിലും ലഭ്യമാണ്. മിഴി പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി.വി.മുരുകനാണ്.

Content Summary: ' Ninne Pranayichathil Pinne 'Book Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com