ADVERTISEMENT

സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായ മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തു. ചിത്രം നൂറ് ദിവസം പിന്നിട്ടതിന്റെ ആഘോഷവേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സമൂഹമാധ്യമത്തിലൂടെ ഈ വിവരം പങ്കുവെച്ചു. 

abhilash-pillai
അഭിലാഷ് പിള്ള

തന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് സാധിച്ചത് എന്ന് അഭിലാഷ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. മാളികപ്പുറം, നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. ഉണ്ണിമുക്ുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ ഈ ചിത്രം സമീപകാലത്ത് ഏറെ ചർച്ചയായിരുന്നു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത് ഈ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ലഭിച്ചത്. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെട്ട ഈ ചിത്രത്തിൽ അയ്യപ്പ ഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കേടി ക്ലബ് ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ചതോടെ തന്റെ വലിയ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും സഹായിച്ചവർക്കു നന്ദിയും അഭിലാഷ് അറിയിച്ചു.

Content Summary: Malikappuram Screenplay published as a book by Scriptwriter Abhilash Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com