മലയാളനാട് ക്യാംപസ് കവിതാപുരസ്കാരത്തിന് അപേക്ഷിക്കാം

Mail This Article
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജ് സംഘടിപ്പിക്കുന്ന ‘കവിതയുടെ കാർണിവൽ’ ഏഴാം പതിപ്പിന്റെ ഭാഗമായി ‘മലയാളനാട് ക്യാംപസ് കവിതാ പുരസ്കാര’ത്തിന് രചനകൾ ക്ഷണിച്ചു. ബിരുദ, പിജി, ഗവേഷണ വിദ്യാർഥികളുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റക്കവിതയ്ക്കാണ് ഇത്തവണ പുരസ്കാരം.
അവാർഡ് നിർണയ സമിതിയുടെ മാർക്കിന്റെയും കാർണിവൽ പ്രതിനിധികളുടെ ഓൺലൈൻ വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിർണയം. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 ഫെബ്രുവരി 29 ന് നടക്കുന്ന ‘കവിതയുടെ കാർണിവൽ’ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. യൂണിക്കോഡിൽ ടൈപ്പ് ചെയ്ത രചനകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, പേര്, സ്ഥാപനം, ഫോൺ നമ്പർ എന്നിവ സഹിതം carnival@sngscollege.org എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തിയതി ഫെബ്രുവരി 22 രാത്രി 10 മണി.
വിശദവിവരങ്ങൾക്ക്: 8943469081