മനോരമ ഹോർത്തൂസ് വെബ്സൈറ്റ് തുറന്നു
Mail This Article
മലയാള മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ വെബ്സൈറ്റ് മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പ്രകാശനം ചെയ്തു. എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പ്രസംഗിച്ചു.
മനോരമ ഹോർത്തൂസ് വെബ് മേൽവിലാസം: manoramahortus.com
സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ, വിഡിയോ, വാർത്തകൾ എന്നിവ സൈറ്റിൽ ലഭ്യമാണ്. ഹോർത്തൂസിന്റെ വിശേഷങ്ങളും പങ്കെടുക്കുന്ന സാംസ്കാരിക - സാഹിത്യ പ്രതിഭകളെക്കുറിച്ചുള്ള വിവരങ്ങളും ഇനിയുള്ള ദിവസങ്ങളിൽ വെബ്സൈറ്റിൽ ലഭ്യമാകും. നവംബർ 1, 2, 3 തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവം. സംവാദങ്ങൾക്കും കലാപരിപാടികൾക്കും പുറമേ ഇംഗ്ലിഷ്, മലയാള പുസ്തകോത്സവവും ഇതിന്റെ ഭാഗമാണ്.
നവംബറിലെ പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റ് സന്ദർശിച്ച് പേരുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം.