ADVERTISEMENT

കോഴിക്കോട്ടെ പാരഗൺ ലോഡ്ജായിരുന്നു എംടിയുടെ പ്രിയപ്പെട്ട സങ്കേതങ്ങളിൽ ഒന്ന്. അവിടെ അരവിന്ദന്റെ മുറിയിൽ  വലിയ സുഹൃദ്‌സംഘം തന്നെയുണ്ടാവും. രണ്ടാം ഗേറ്റിൽ കലാസമിതി അബ്ദുറഹ്മാന്റെ ഓഫിസ്, രണ്ടാം ഗേറ്റിനടുത്ത് വി.അബ്ദുല്ലയുടെ ജമ്പു സ്റ്റോർസ്, കോർട്ട് റോഡിൽ കെ.ആർ.മേനോന്റെ ചെറിയ ബുക്ക് സ്റ്റാൾ, കൂര്യാൽ ഇടവഴിയിൽ പട്ടത്തുവിളയുടെ വാടകവീട്, ശാന്തിഭവനിൽ വി.കെ.എന്നിന്റെ മുറി...സങ്കേതങ്ങൾ കോഴിക്കോട്ട് പലതുണ്ടായിരുന്നു. 

എഴുത്തുകാരുടെ ഇഷ്ടതാവളമായിരുന്നു കടപ്പുറം. ബീച്ചിനു സമീപത്തെ ബോംബെ ഹോട്ടൽ, രാധ തിയറ്ററിന് എതിർവശത്തെ മോഡേൺ ഹോട്ടൽ, കോർട്ട് റോഡിലെ വീറ്റ് ഹൗസ്, കല്ലായി റോഡിലെ കോമളവിലാസ്, പഴയ പാരീസ് ഹോട്ടൽ, രാമദാസ് വൈദ്യരുടെ പിതാവിന്റെ നീലഗിരി ലോഡ്ജ് തുടങ്ങിയ താവളങ്ങളിലും കൂട്ടുകാർ കൂടിയിരുന്നു.

ഇടയ്ക്കു ലോക ക്ലാസിക് സിനിമകൾ കാണാൻ സംഘമായി ക്രൗൺ തിയറ്ററിൽ കയറും.  താഴത്തെ വിലകുറഞ്ഞ സീറ്റിലാണിരിക്കുക. ചില ഞായറാഴ്ചകളിൽ മുതിർന്നവരെ കൂട്ടാതെ രാധ തിയറ്ററിൽ തമിഴ് സിനിമ കാണും. 

ഇടയ്ക്ക് ആനി ഹാളിലെ ബുക്ക് ക്ലബ്ബിൽ പ്രസംഗം. അളകാപുരിയിലുമുണ്ടാവും ചില സായാഹ്നങ്ങൾ. പുനത്തിൽ കുഞ്ഞബ്ദുല്ല അക്കാലം അനുസ്മരിച്ചതിങ്ങനെ: 'ബ്ലാക്ക് നൈറ്റ് വിസ്‌കിയാണ് അന്ന് എംടിക്കു പ്രിയം. ഒരു കുപ്പി തന്നെ അകത്താക്കിയാലും കുലുങ്ങില്ല എംടി. സംസാരത്തിലോ നടത്തത്തിലോ പതർച്ചയുണ്ടാവില്ല. കരയും, ചിരിക്കും, അലറും. വികെഎന്നുമായൊക്കെ ഗുസ്തി പിടിക്കും'.

എംടി
എംടി

ചില ദിവസങ്ങളിൽ രാത്രി വൈകും വരെ ആഴ്ചപ്പതിപ്പിൽ ജോലി കാണും. മാറ്ററുകൾ പ്രസിലെത്തും വരെ ഉണ്ടാവണം. എൻവിയുടെ മുറിയിൽ തന്നെയാണ് എംടിക്കും ഇരിപ്പിടം. അവിടെ മൂകനായി ഇരിക്കും. 

'ആയിരം തിരക്കുകൾക്കും ബഹളങ്ങൾക്കുമിടയിലും ഏകാഗ്രനായി എംടി ഇരുന്നു. അയാളുടെ ഹൃദയത്തിൽ ആർക്കും കേൾക്കാവുന്നത്ര ഉച്ചത്തിൽ ഒരു സമുദ്രം അലയടിച്ചിരുന്നു. അതിന്റെ അഗാധത നിത്യമുദ്രിതം' എന്ന് എംജിഎസ് നാരായണന്റെ ഓർമ. 

mt-cremation-5
mt-cremation-4
mt-cremation-3
mt-cremation-2
mt-cremation-1
PK Kunhalikutty | MT demise | (Photo: Manorama)
എംടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയെത്തിയപ്പോൾ. (ചിത്രം: മനോരമ)
mt-sithara-3
mt-sithara-1
mt-cremation-5
mt-cremation-4
mt-cremation-3
mt-cremation-2
mt-cremation-1
mt-cremation-5
mt-cremation-4
mt-cremation-3
mt-cremation-2
mt-cremation-1
PK Kunhalikutty | MT demise | (Photo: Manorama)
mt-sithara-3
mt-sithara-1
mt-cremation-5
mt-cremation-4
mt-cremation-3
mt-cremation-2
mt-cremation-1

അന്നത്തെ കോഴിക്കോടൻ ഞായറാഴ്ചകളിൽ കോലായ എന്ന പേരിൽ കൂടിയിരുന്ന് കവിത വായിക്കുന്ന പതിവുണ്ടായിരുന്നു. അവിടെ എംടി പോവാറില്ല. ഞായറാഴ്ചകളിൽ എഴുത്തും വായനയുമായി

 മുറിയിലിരിക്കും. ആനിഹാൾ റോഡിൽ ഒറ്റയ്ക്കു വാടകയ്ക്കു താമസിക്കുന്ന കാലത്താണ് ‘ഇരുട്ടിന്റെ ആത്മാവ്’ എഴുതിയത്. ഒറ്റരാത്രി കൊണ്ട്. 

ആനിഹാളിന്റെ എതിർവശത്തെ രത്‌നഗിരി  ഹോട്ടലിൽ മുറിയെടുത്താണു ‘നിർമാല്യം’ എഴുതിയത്. 

പിൽക്കാലത്ത് കാലിക്കറ്റ് ടവർ, ബീച്ചിലെ സീക്വീൻ, നടക്കാവിലെ വീടിനടുത്തുള്ള ഈസ്റ്റ് അവന്യൂ ഹോട്ടലുകളിൽ താമസിച്ചും സിനിമ എഴുതി.

English Summary:

From Paragon Lodge to the Beach: Tracing M.T.'s Creative Journey in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com