അതിജീവനത്തിന്റെ ചലച്ചിത്ര സഞ്ചാരങ്ങൾ

Mail This Article
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഡോ. രശ്മി.ജിയും ഡോ. അനിൽകുമാർ കെ.എസുമാണ് രചയിതാക്കൾ.
എതിരവൻ കതിരവൻ, ജി.പി. രാമചന്ദ്രൻ, എ. ചന്ദ്രശേഖർ , ഡോ. സിബു മോടയിൽ, ആൽവിൻ അലക്സാണ്ടർ, ഫസൽ റഹ്മാൻ, താഹ മാടായി, ഇ.കെ. ദിനേശൻ, തമ്പി ആന്റണി, രാധാകൃഷ്ണൻ ചെറുവല്ലി, സ്വാതി മോഹൻ. ജെ, ശ്യാംപ്രസാദ്, സ്വാതി കൃഷ്ണ. ആർ, രാകേഷ് നാഥ്, ജെ. വിജയമ്മ എന്നിവരുടെ പഠനങ്ങളുടെ സമാഹാരണമാണ് പുസ്തകം.
മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ആർ. പാർവതിദേവി പുസ്തകം പ്രകാശനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ ഡോ. നിനിത കണിച്ചേരി പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് പുസ്തക ലോകമാണ് പ്രസാധകർ.