മനോരമ യുവ മലയാളോത്സവം; കോളജ് വിദ്യാർഥികളുടെ സർഗാത്മകതയ്ക്ക് ആദരം

Mail This Article
ക്യാംപസ് സർഗാത്മകതയ്ക്ക് കേരളത്തിലെ ഏറ്റവും വലിയ ആദരവുമായി മലയാള മനോരമ.
രണ്ടുവിഭാഗം മത്സരങ്ങളാണ് യുവ മലയാളോത്സവത്തിലുള്ളത്: മികച്ച കോളജ് മാഗസിനുകൾക്കുള്ള ചീഫ് എഡിറ്റേഴ്സ് ട്രോഫിയും വിവിധ രചനാ വിഭാഗങ്ങളിലായി മനോരമ – ഹോർത്തൂസ് യുവമലയാളം പുരസ്കാരങ്ങളും.
∙ മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി - കോളജ് മാഗസിൻ പുരസ്കാരം
ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ
കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം.
അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണു ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്ക് യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണു സമ്മാനം.
വിജയിക്കുന്ന കോളജുകൾക്കു ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
∙ 2023–24, 2024–25 അക്കാദമിക് വർഷങ്ങളിൽ പുറത്തിറങ്ങിയ മാഗസിനുകളാണു പരിഗണിക്കുക.
∙ സർവകലാശാലകൾ, കോളജുകൾ, മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, പാരാമെഡിക്കൽ, നഴ്സിങ്, പോളിടെക്നിക്/ഐടിഐ തുടങ്ങിയ പ്രഫഷനൽ സ്ഥാപനങ്ങൾ എന്നിവയടക്കം കോളജ് തലത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
∙ മാഗസിനുകൾ കിട്ടേണ്ട അവസാന തീയതി: മേയ് 31
∙ അയയ്ക്കേണ്ടത്: മാഗസിന്റെ 3 കോപ്പി + സ്റ്റുഡന്റ് എഡിറ്ററുടെ പൂർണ മേൽവിലാസം (ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ). (പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം)
∙ മനോരമ ഹോർത്തൂസ് - യുവമലയാളം പുരസ്കാരം
2 ലക്ഷം രൂപയുടെ സമ്മാനങ്ങൾ
മലയാളത്തിൽ കോളജ് വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ സാഹിത്യമത്സരമാണിത്.
മത്സരവിഭാഗങ്ങൾ:
∙ കഥ: ഒരു പുറത്തു മാത്രം എഴുതിയ ടൈപ്പ് ചെയ്ത 20 പേജിൽ കവിയരുത്.
∙ കവിത: ഒരു പുറത്തു മാത്രം എഴുതിയ ടൈപ്പ് ചെയ്ത 3 പേജിൽ കവിയരുത്.
∙ തിരക്കഥ: 10 മിനിറ്റ് ഷോർട് ഫിലിമിനുള്ള തിരക്കഥ.
∙ ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ കിട്ടുന്നവർക്ക് യഥാക്രമം 30,000 രൂപ, 20,000 രൂപ, 15,000 രൂപ എന്നിങ്ങനെ സമ്മാനം
∙ രചനകൾ മലയാളത്തിൽ മാത്രം.
∙ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
∙ മൂന്നിനും വിഷയ നിബന്ധനകളില്ല.
∙ അയയ്ക്കേണ്ടത്: രചന + കോളജ് ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോകോപ്പി + രചയിതാവിന്റെ പൂർണ മേൽവിലാസം (ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ)
∙ മുൻപു പ്രസിദ്ധീകരിച്ചവയും വിവർത്തനങ്ങളും പരിഗണിക്കില്ല.
∙ കൈകൊണ്ട് എഴുതിയോ ടൈപ്പ് ചെയ്ത് പ്രിന്റെടുത്തോ അയയ്ക്കാം.
∙ രചനകൾ കിട്ടേണ്ട അവസാന തീയതി: മേയ് 31
മത്സരത്തിലേക്കുള്ള എൻട്രികൾ അയയ്ക്കേണ്ട (പോസ്റ്റ് അല്ലെങ്കിൽ കൊറിയർ മാത്രം) വിലാസം:
മനോരമ മലയാളോത്സവം
എഡിറ്റോറിയൽ,
മലയാള മനോരമ,
പി.ബി. നമ്പർ 26,
കോട്ടയം – 686 001.
കവറിനു പുറത്ത് ഏതു വിഭാഗത്തിലേക്കുള്ള (മാഗസിൻ, കഥ, കവിത, തിരക്കഥ) എൻട്രിയാണെന്ന് വ്യക്തമായി എഴുതണം.
വിവരങ്ങൾക്ക്: ∙ ഇമെയിൽ: yuva@mm.co.in ∙ വാട്സാപ്: 79022 79797 (കോൾ സ്വീകരിക്കില്ല)