Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൾവലിഞ്ഞു പോയ കൗമാരത്തെ ഊർജ്ജത്താൽ നിറച്ച വായനയെ കുറിച്ച് ഹണി ഭാസ്കർ

honey-bhaskaran സ്ത്രീപക്ഷ വായനയിൽ ഏറെ പുതുമകൾ അവശേഷിപ്പിച്ച് എഴുത്തുകൾ വായനക്കാരനിലേയ്ക്ക് ആവേശിപ്പിക്കുന്ന എഴുത്തുകാരിയാണ് ഹണി ഭാസ്കർ. ഹണി ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ച്...

സ്ത്രീപക്ഷ വായനയിൽ ഏറെ പുതുമകൾ അവശേഷിപ്പിച്ച് എഴുത്തുകൾ വായനക്കാരനിലേയ്ക്ക് ആവേശിപ്പിക്കുന്ന എഴുത്തുകാരിയാണ് ഹണി ഭാസ്കർ. സോഷ്യൽ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന ഹണിയുടെ എഴുത്തുകൾക്കു വായനക്കാർ ഏറെയുണ്ട്. മനോഹരവും ലളിതവുമായ ഭാഷയിൽ താൻ നേരിടുന്ന, കണ്ടെത്തുന്ന അനുഭവങ്ങളെ സത്യസന്ധമായി ഹണി എഴുത്തിലൂടെ അവതരിപ്പിക്കാറുമുണ്ട്. ശക്തമായ എഴുത്തുകൾക്കിടയിലൂടെ കടന്നുവരുന്ന കുത്തുവാക്കുകളെ അവഗണിക്കുമ്പോഴും എഴുത്തിന്റെ നോവനുഭവങ്ങൾ മറച്ചു വയ്ക്കലുകളില്ലാതെ തുറന്നു പറയാനുള്ള ധൈര്യവും ഹണി കാണിക്കാറുണ്ട്. ഉടൽ രാഷ്ട്രീയം എന്ന നാലാമത്തെ പുസ്തകത്തിന് ശേഷം അടുത്ത പുസ്തകങ്ങളുടെ തിരക്കിലാണ് ഹണി ഭാസ്കർ.  ഹണി ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച്,

സാന്തിയാഗോ എന്ന മത്സ്യത്തോഴിലാളിയുടെയും അയാൾ കടലിൽ നടത്തുന്ന പോരാട്ടങ്ങളുടെയും കഥ പറയുന്ന ഏണസ്‌റ് ഹെമിങ് വേയുടെ “ഓൾഡ് മാൻ ആൻഡ് ദ് സീ” എന്ന നോവലിനോട് ഏറെ ഇഷ്ടമുണ്ട്. ജീവിതം ഒന്നും നൽകാത്തപ്പോഴും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കഥാപാത്രമാണ് ഹെമിങ്‌വേയുടെ കിഴവൻ. മൂന്നു മാസമായി മികച്ച ഒരു ഇരയെ തേടി അയാൾ കടലിൽ കാത്തിരിപ്പിലാണെങ്കിലും കടൽ കനിയുന്നതേയില്ല. കൂടുതല്‍ ഉത്സാഹത്തോടെ, പ്രതീക്ഷയോടെ നല്ല ദിവസങ്ങളെ കാത്തിരിക്കുന്നു. കരയ്ക്കടിയുമ്പോള്‍ മത്സ്യത്തില്‍ മുള്ളുകള്‍ മാത്രം അവശേഷിക്കുമ്പോഴും ദരിദ്രനായ ആ കിഴവന്‍ കടൽ കരയിൽ  കിടന്നു കൊണ്ട് സ്വപ്നം കാണുന്നത് ഗർജ്ജിക്കുന്ന തിരമാലകളെയാണ്.

fav-books ഹൃദയത്തിലേക്ക് എഴുത്തുകൊണ്ടു ചൂഴ്ന്നിറങ്ങി വിസ്മയിപ്പിച്ച കൃതിയാണ് അരുന്ധതി റോയിയുടെ "ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്."

സാഹസികനും ആത്മധൈര്യം നഷ്ടപ്പെടാത്തവനുമാണ് അയാൾ എപ്പോഴും . കൗമാരം പലപ്പോഴും പലവിധ ഭയങ്ങളാൽ ഉൾവലിഞ്ഞു പോയ, ഒറ്റപ്പെട്ടു പോയ ഒന്നായിരുന്നു. എന്നാൽ സാന്തിയാഗോവിന്റെ ആത്മധൈര്യം കൗമാരത്തിന്റെ ആത്മവിശ്വാസത്തെ കണ്ടെടുക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.  നിരായുധനാകുമ്പോഴും ആത്മവിശ്വാസമുണ്ടെങ്കില്‍ ഒറ്റയ്ക്ക് പൊരുതാന്‍ കഴിയുമെന്ന ഉൾബോധം  ഉള്ളില്‍ നിറച്ചത് സാന്തിയാഗോ ആണ്. ആ പുസ്തകം ജീവിതത്തിനിടയിൽ എത്രതവണ വായിച്ചിട്ടുണ്ടെന്നു തന്നെ ഓർമ്മയില്ല. ഓരോ തവണയും ഉള്ള വായനയ്ക്ക് ശേഷം സാന്തിയാഗോ ഉള്ളിൽ നിറയ്ക്കുന്ന പോസിറ്റിവ് എനർജ്ജി അതിനു മുൻപോ അതിനു ശേഷമോ ഉള്ള ഒരു വായനയും നല്കിയിട്ടേയില്ല. ഓരോ പരാജയങ്ങളും കാൽക്കീഴില്‍ തന്നെ മറന്നു വെച്ച് മുന്നോട്ടു നടക്കാനും സ്വപ്നം കാണാനും സാന്തിയാഗോ പഠിപ്പിച്ചു. ഇന്നും ജീവിതത്തിന്റെ സമരമുഖത്ത്‌ തനിച്ചായി പോകുന്നുവെന്ന് തോന്നുമ്പോള്‍ സാന്തിയാഗോവേ ഓർമ്മിക്കും. അപ്പോൾ അപാരമായൊരു ആത്മധൈര്യം ഉള്ളിലേയ്ക്ക് കയറിവിടും. 

അടിച്ചമർത്തപ്പെട്ട സ്ത്രീജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് മാർത്ത ഹില്ലേഴ്സ്  എന്ന ജേർണലിസ്റ്റിന്റെ “ എ വുമണ്‍ ഇന്‍ ബെര്ലി്ന്‍ “ എന്ന കൃതിയും ഇസഡോറ ഡങ്കന്റെ “ മൈ ലൈഫ് “ എന്ന ആത്മകഥയും . ഇത് രണ്ടും വ്യത്യസ്തമായ വായനാനുഭവങ്ങളിലേക്ക് നയിച്ച കൃതികളാണ്. മലയാള സാഹിത്യത്തില്‍ സ്ത്രീകളുടെ കാഴ്ച്ചപ്പാടുകള്‍ പരിമിതമാണ്. അസ്വാതന്ത്ര്യം ഒരു പരിധി വരെ അവരെ വിശാലമായ പുറം കാഴ്ച്ചകളില്‍ നിന്നും മാറ്റി നിർത്തുന്നുണ്ട്. സ്ത്രീക്കും പുരുഷനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ ഒരേ രീതി പിന്തുടരാം എന്ന് തോന്നിപ്പിക്കാനും  അതിലേക്കു ശ്രദ്ധ തിരിക്കാനും ഈ  പുസ്തകങ്ങള്‍ സഹായിച്ചിട്ടുണ്ട്. 

ഹൃദയത്തിലേക്ക് എഴുത്തുകൊണ്ടു ചൂഴ്ന്നിറങ്ങി വിസ്മയിപ്പിച്ച കൃതിയാണ് അരുന്ധതി റോയിയുടെ "ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്." ലളിതമായ ജീവിതങ്ങളെ അത്രമേൽ ലളിതമായി അവതരിപ്പിച്ചു തന്നെയാണ് ഈ പുസ്തകം വായനയിൽ ഇടം നേടുന്നത്. കഥാപരിസരങ്ങളും കഥാപാത്രങ്ങളും വളരെയധികം സൂക്ഷ്മമായി അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. സഹോദരനും സഹോദരിയും തമ്മിലുള്ള രതി സ്കൂള്‍ പഠനകാലത്തെ ആദ്യ വായനയില്‍ മനസിലായിരുന്നതേയില്ല, പിന്നീട് കാലങ്ങൾക്കു   ശേഷം പുനർവായനയിലാണ് ഈ ഭാഗം മനസിലാവുന്നത്. പിന്നെ ഈ പുസ്തകത്തിൽ പ്രകൃതിയെ ആഴത്തിൽ വർണിയ്ക്കുന്ന രീതി വളരെയധികം സ്വാധീനിച്ചിരുന്നു. അനുഭവേദ്യമാകുന്ന രീതിയില്‍ എഴുത്തിനെ എങ്ങിനെ വരച്ചിടണമെന്ന് ഓരോ വരികളും പറഞ്ഞുതന്നു. രാജ്യത്തിന്റെ നിരവധി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്ന ബുദ്ധിമതിയായ ഒരെഴുത്തുകാരി എന്ന ആരാധനയും അവരോടുണ്ട്. ശക്തവും ധീരവുമായ നിലപാടുകള്‍ പലപ്പോഴും സാമൂഹിക വിഷയങ്ങളിലുള്ള തുറന്നു പറച്ചിലുകൾക്ക്  പ്രചോദനമായിട്ടുമുണ്ട്. 

favourite-books സ്വത്വബോധത്തെ വിസ്തൃതമാക്കുവാനും രാഷ്ട്രീയമായ ചിന്തകളും നിലപാടുകളും ജീവിതത്തിലും എഴുത്തുകളിലും ഉൾക്കൊള്ളിക്കുവാനും അഗ്നിസാക്ഷി പഠിപ്പിച്ചു തന്നു.

ഏതൊരു പെൺഹൃദയങ്ങളുടെയും ഉള്ളിലുണ്ട് അടക്കി വച്ച ഒരു സ്വാതന്ത്ര്യബോധത്തിന്റെ ഒരിക്കലും കെടാത്ത തീ. ആ തീപ്പൊരിയെ ആവേശത്തോടെ ആളിക്കത്തിച്ച നോവലെന്ന നിലയിൽ ലളിതാംബിക അന്തർജനത്തിന്റെ "അഗ്നിസാക്ഷി" പറയാതെയിരിക്കാൻ ആകാത്ത കൃതിയാണ്. സ്വത്വബോധത്തെ വിസ്തൃതമാക്കുവാനും രാഷ്ട്രീയമായ ചിന്തകളും നിലപാടുകളും ജീവിതത്തിലും എഴുത്തുകളിലും ഉൾക്കൊള്ളിക്കുവാനും അഗ്നിസാക്ഷി പഠിപ്പിച്ചു തന്നു. സ്ത്രീകഥാപാത്രങ്ങളിൽ ഇന്നും ഏറെ ആർജ്ജവത്തോടെ ഉള്ളിൽ ജ്വലിച്ചു നിൽക്കുന്നവൾ തേതിക്കുട്ടി തന്നെ.

honey മലയാള സാഹിത്യത്തില്‍ സ്ത്രീകളുടെ കാഴ്ച്ചപ്പാടുകള്‍ പരിമിതമാണ്. അസ്വാതന്ത്ര്യം ഒരു പരിധി വരെ അവരെ വിശാലമായ പുറം കാഴ്ച്ചകളില്‍ നിന്നും മാറ്റി നിർത്തുന്നുണ്ട്.

ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്ന കൃതികളെല്ലാം തന്നെ ഇഷ്ട വായനകളിൽ സൂക്ഷിക്കാറുണ്ട്. സ്വപ്നങ്ങളില്‍ കവിതകള്‍ വിരിഞ്ഞു തുടങ്ങിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ “സന്ദർശനം”, “മരണവാർഡ്” മാധവിക്കുട്ടിയുടെ “ പ്രണയകാലത്തിന്റെ ആൽബം ”, പാബ്ലോ നെരൂദയുടെ “ ഈ തെരുവുകളിലെ രക്തം”,  ഒക്കെ വായിച്ചതിനു ശേഷമാണ്. കവിതകൾക്കു  ചിറകുകള്‍ തുന്നി തന്നത് ഖലീല്‍ ജിബ്രാന്റെ കവിതകളും. മരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും കവിത വന്നു തുടങ്ങിയത് സില്വിയ പ്ലാത്തിന്റെ “ മിറര്‍” വായിച്ച ശേഷമാണ്. ആത്മാന്വേഷണം എന്ന നിലയിൽ തന്നെ ഉള്ള ഒരു വായനാനുഭവം ഈ കവിത തന്നിട്ടുണ്ട്. 

ഇഷ്ട്ടവായനകളില്‍ വീണ്ടും പെടുന്നു എം.ടി യുടെ “ ഇരുട്ടിന്റെ ആത്മാവ്” കെ. ആര്‍ മീരയുടെ “ആരാച്ചാര്‍”, എന്‍. എസ് മാധവന്റെ “ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” എല്ലാം.