Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ദൂരെ ഒരു കിളിക്കൂട്' 2017 ജനുവരിയിൽ...

london-sahithya-vedhi

ലണ്ടൻ മലയാളം സാഹിത്യ വേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന, സൗദിയിലുള്ള എഴുത്തുകാരൻ ബിനു മായപ്പള്ളിൽ എഴുതിയ നോവൽ 'ദൂരെ ഒരു കിളിക്കൂട്' 2017 ജനുവരിയിൽ പുറത്തിറങ്ങുന്നു. നാല് കൃതികൾ 2017ൽ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് വെളിച്ചം പബ്ലിക്കേഷൻസ്.

വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാർന്നു തിന്നുന്ന കച്ചവട പ്രസാധകരിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരോടൊപ്പം പ്രവാസി എഴുത്തുകാരുടെ സൃഷ്ടികളും പ്രസിദ്ധീകരിച്ച് ലോകമെമ്പാടും എത്തിക്കുകയാണ് വെളിച്ചം പബ്ലിക്കേഷൻസ് ചെയ്യുന്നത്. 

ലണ്ടൻ മലയാള സാഹിത്യ വേദി പ്രസിദ്ധീകരിച്ച ആദ്യ കൃതി ലണ്ടനിലെ പ്രമുഖ എഴുത്തുകാരി സിസിലി ജോർജ് എഴുതിയ ചെറുകഥാസമാഹാരമായ വേനൽമഴ ആയിരുന്നു.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സി. രാധാകൃഷ്ണൻ, പി വത്സല, കെ എൽ മോഹനവർമ്മ, കാരൂർ സോമൻ തുടങ്ങുന്നവർ അടങ്ങുന്ന ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്- റജി നന്തിക്കാട്ട്- 00-44-7852437505  

email-londonmalayalasahitiyavedi@gmail.com