Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ദ ഗേൾ ഇൻ റൂം 105' ട്രെയിലര്‍ വൻഹിറ്റ്

the-girl-in-room-105

ഇന്ത്യൻ വായനയുടെ പുതിയ മുഖമാണ് ചേതൻ ഭഗത്. നിരവധി യുവ ആരാധകരുള്ള എഴുത്തുകാരന്റെ പുതിയ പുസ്തകത്തിന്റെ അവതരണ രീതിതന്നെ ആരാധകർ നെഞ്ചേറ്റി കഴിഞ്ഞു. സിനിമ ട്രെയിലറിന്റെ രൂപത്തിലാണ് ചേതൻ ഭഗതിന്റെ പുതിയ നോവൽ പ്രൊമൊ ആരാധകർക്കു മുന്നിലെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിനുപേരാണ് യൂട്യൂബില്‍ പുസ്തകത്തിന്റെ ട്രെയിലര്‍ കണ്ടത്

'The Girl in Room 105: An Unlove story' എന്നു പേരിട്ടിരിക്കുന്ന പുതിയ പുസ്തകം സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ചേതൻ ഭഗത് പറയുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള കേശവ് രാജ്പുരോഹിത് കശ്മീരി, മുസ്​ലിമായ തന്റെ മുന്‍ കാമുകിയെ കാണാന്‍ പോകുന്നു. കാമുകിയുടെ മുറിയിൽവച്ചുനടന്ന ആകസ്മിക സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. 

ഒരു പ്രണയകഥ എന്നതിനപ്പുറം നല്ലൊരു ക്രൈം ത്രില്ലർ കൂടിയായിരിക്കും പുസ്തകമെന്ന സൂചനകൾ ട്രെയിലർ നൽകുന്നുണ്ട്.

ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ട് സിനിമയാക്കിയ മോഹിത് സൂരിയാണ് ട്രെയിലറിന്റെ സംവിധായകന്‍. വിക്രാന്ത് മാസേയാണ് ട്രെയിലറില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് ലാന്‍ഡ് ബുക്സാണ് ( westland books) പുസ്തകത്തിന്റെ പ്രസാധകര്‍. ഒക്ടോബർ ഒൻപതോടെ പുസ്തകത്തിന്റെ പ്രിന്റ്, കിൻഡിൽ പതിപ്പുകൾ ലഭ്യമാകും.