Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായനക്കാർക്ക് പുത്തൻ അനുഭവം നൽകി 'പരാജിതരുടെ രാത്രി'

s-jayesh-book

യുവ എഴുത്തുകാരൻ എസ്. ജയേഷിന്റെ പുതിയ കഥാസമാഹാരം പരാജിതരുടെ രാത്രി പുറത്തിറങ്ങി. വ്യത്യസ്തങ്ങളായ ഏഴു കഥകളാണ് പരാജിതരുടെ രാത്രി എന്ന പേരിൽ വായനക്കാരിലേക്ക് എത്തുന്നത്. കേരളത്തിനു പുറത്ത് ഒരു നോർത്ത് ഇന്ത്യൻ  നഗരത്തിൽ ജോലി ചെയ്യുന്ന സമയത്ത് എഴുതിയ കഥകളാണ് സമാഹരത്തിലുള്ളതെന്നും, അന്നത്തെ തന്റെ ജീവിതവുമായും നേരിട്ടു കണ്ടതും കേട്ടതും അറിഞ്ഞതുമായ പലസംഭവങ്ങളുമായും ഈ കഥകൾക്കു ബന്ധമുണ്ടെന്ന് ജയേഷ് പറയുന്നു.

വിവർത്തനത്തിൽ നിന്ന് സ്വന്തം എഴുത്തിലേക്ക് പേനചലിക്കുമ്പോൾ എഴുത്ത് കൂടതൽ സ്വതന്ത്രമായെന്നു പറയുന്നു ഈ എഴുത്തുകാരൻ. വിവർത്തനം ചെയ്യുമ്പോൾ നമ്മുടേതായ ആശയങ്ങൾക്കോ വാചകങ്ങൾക്കോ വാക്കിനു പോലുമോ സ്ഥാനമില്ല. എന്നാൽ സ്വന്തം കഥകളിൽ നമ്മുക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. 

ഇന്നത്തെ എഴുത്തുകാർ സാങ്കേതികതയിൽ കുരുങ്ങുന്നു എന്ന നിലപാടിനോട് യോജിക്കുന്നില്ല ജയേഷ്. എഴുത്തിന്റെ പൂർണതയും സൗന്ദര്യവും എത്രത്തോളം ക്രാഫ്റ്റിൽ ശ്രദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് ജയേഷന്റെ അഭിപ്രായം. 

ഹൊറിസോൺ പബ്ലിഷിങ് ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ. വില 100 രൂപ