മനോരമ ബുക്സ് കവിത മഴയിൽ സച്ചിദാനന്ദൻ
Mail This Article
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ...
കെ. സച്ചിദാനന്ദൻ
മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖൻ. കൊടുങ്ങല്ലൂരിൽ ജനനം. ഡൽഹിയിൽ ജീവിക്കുന്നു. വിമർശകൻ, നാടകകൃത്ത്, കോളമിസ്റ്റ്, പത്രാധിപർ തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രവർത്തിക്കുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ അധ്യാപകനായിരുന്നു. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ട്രാൻസ്ലേഷൻ സ്റ്റഡീസിന്റെ ഡയറക്ടറുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്റർ എന്ന നിലകളിലും പ്രവർത്തിച്ചു. ഒട്ടേറെ രാജ്യാന്തര സാഹിത്യോത്സവങ്ങളിൽ ഇന്ത്യൻ പ്രതിനിധിയായി.
കവിത, ലേഖനം, നാടകം, യാത്രാവിവരണം, പരിഭാഷ എന്നിവയിലായി 6 തവണ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ് എന്നിവയും ലഭിച്ചു. അഞ്ചു സൂര്യൻ, ഇന്ത്യൻ സ്കെച്ചുകൾ, എഴുത്തച്ഛനെഴുതുമ്പോൾ, സച്ചിദാനന്ദന്റെ കവിതകൾ, തിരഞ്ഞെടുത്ത കവിതകൾ, സമുദ്രങ്ങൾക്കു മാത്രമല്ല എന്നിവയുൾപ്പെടെ ഒട്ടേറെ കവിതാ സമാഹാരങ്ങൾക്കു പുറമേ നാടകങ്ങൾ, പഠന–ലേഖന സമാഹാരങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിലും എഴുതുന്നു. കഥകളും എഴുതിയിട്ടുണ്ട്.
മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം
English Summary: Manorama Books Kavithamazha - K. Satchidanandan recites his poem