ADVERTISEMENT

മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ക്ഷേത്ര വിജ്ഞാന സർവസ്വം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി പ്രകാശനം ചെയ്തു. ക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ ആദ്യത്തെ ക്ഷേത്രവിജ്ഞാനകോശമാണിത്. സംസ്കൃതപണ്ഡിതനും ഹിന്ദു എൻസൈക്ലോപീഡിയ, പുരാണ സംജ്ഞാഗമ കോശം, ഭഗവദ് ഗീതാ വ്യാഖ്യാനം തുടങ്ങിയ ഒട്ടേറെ ബൃഹദ്ഗ്രന്ഥങ്ങളുടെ രചയിതാവുമായ സി. പ്രസാദാണ് പുസ്തകം തയാറാക്കിയത്.

ഡമി 1/4 വലുപ്പത്തിലുള്ള രണ്ടു വാല്യങ്ങളിലായി 1500 പേജുകളുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിൽ കേരളത്തിലെയും ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. 

 

akkitham-845

രണ്ടാം വാല്യത്തിൽ ആചാരാനുഷ്ഠാനങ്ങൾ, ആരാധനാരീതികൾ, താന്ത്രിക വിഷയങ്ങൾ, ദേവതകൾ, ബിംബ വിധികൾ, ക്ഷേത്രകലകൾ, ചടങ്ങുകൾ തുടങ്ങിയ വിവരങ്ങളും ചേർത്തിരിക്കുന്നു. അക്ഷരമാലാക്രമത്തിലാണ് പുസ്തകത്തിൻ്റെ അവതരണമെന്നത് റഫറൻസ് അനായാസമാക്കും. പുസ്തകത്തോടൊപ്പം ‘ക്ഷേത്ര ദർശനം’ എന്ന തീർഥാടന സഹായി സൗജന്യമായി നൽകുന്നു. 200ൽപ്പരം കേരളീയ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ലഘുവിവരണങ്ങളാണ് ഈ കൈപ്പുസ്തകത്തിലുള്ളത്.

 

പ്രിപബ്ലിക്കേഷൻ വ്യവസ്ഥയിൽ ബുക്ക് ചെയ്തവർക്ക് ജൂലൈ 27 മുതൽ പുസ്തകം ലഭ്യമായിത്തുടങ്ങും. 

കൂടുതൽ വിവരങ്ങൾക്ക്:

 

0481-2587396, 8281765432 (ഞായറും അവധി ദിവസങ്ങളും ഒഴികെ 9.30 മുതൽ 5.30 വരെ)

 

പുസ്തകം ഒാൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

English Summary: Kshethra Vinjana Sarvasam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com