ഉടമ്പടികൾ ലംഘനങ്ങൾ

R Unni & Venu
ഉണ്ണി. ആർ, വേണു
SHARE

നഗ്നരും നരഭോജികളും - വേണു

മനോരമ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന  പ്രശസ്ത ചലച്ചിത്രകാരൻ വേണുവിന്റെ ‘നഗ്നരും നരഭോജികളും’ എന്ന യാത്രാ പുസ്തകത്തിന് കഥാകൃത്ത് ഉണ്ണി ആർ എഴുതിയ മുൻകുറിപ്പിൽ നിന്ന്: (പൂർണരൂപം പുതിയ ലക്കം സമകാലിക മലയാളം വാരികയിലും വായിക്കാം)

ഉടമ്പടികൾ ലംഘനങ്ങൾ - ഉണ്ണി ആർ

വേണുവിന്റെ ‘നഗ്നരും നരഭോജികളും’  എന്ന യാത്രാ പുസ്തകത്തിൻ്റെ ആദ്യ അധ്യായത്തിലെ രാത്രി താമസത്തിന്റെ വിവരണത്തിൽ, അനശ്ചിതത്വത്തിന്റെ, നാം ശീലിച്ച സുരക്ഷയുടെ ചുറ്റുവട്ടങ്ങൾ ഇല്ലാത്ത അനുഭവം കാണാം. അതിൽ അയാൾക്ക് അസ്വസ്ഥതയില്ല. സ്വയം തെരഞ്ഞെടുത്ത ദീർഘയാത്രയിൽ ഇതെല്ലാം സ്വാഭാവികവും സംഭവ്യവുമാണന്ന് ആദ്യ യാത്രയിൽ (സോളോ സ്റ്റോറീസ്) നേടിയ അറിവിന്റെ ബലമൊന്നു കൊണ്ടു മാത്രമാണ് സ്ലീപ്പിങ്  ബാഗിനുള്ളിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നത്. ആ രാത്രിയിൽ അവിടെ പ്രധാനമായും രണ്ട് സഞ്ചാരികൾ ഉണ്ട്. വംശപരമ്പരകളിലൂടെ അതിരുകൾ ലംഘിക്കുന്ന ഫ്ലെമിംഗോ പക്ഷികളുടെ പുതിയൊരു തലമുറ. ദേശസഞ്ചാരത്തിന്റെ വിലക്കുകളെ സ്വയം മറികടക്കാൻ ശ്രമിക്കുന്ന കുടുംബസ്ഥനായ ഒരു മനുഷ്യൻ. പക്ഷികളോളം വിമോചിപ്പിക്കപ്പെട്ടതല്ല താനെന്നുള്ളതുകൊണ്ടുതന്നെ ആ പറക്കലിനുള്ള ശ്രമമായി ഈ യാത്രയെ മുഴുവനായും വായിച്ചെടുക്കാം. അതിലേക്കായി വിടർത്തുന്ന ഓരോ ചലനവും ഒരു ദേശാടന പക്ഷിയുടെ സ്വഭാവത്തോട് ഉപമിക്കാം. അതുകൊണ്ടാവാം പുസ്തകത്തിലുടനീളം  പ്രകൃതിയുടെയും, നാം സംസ്കാരശൂന്യരെന്ന് വിശേഷിപ്പിക്കുന്ന മനുഷ്യരുടെയും മുന്നിൽ സ്വയം കീഴടങ്ങാൻ വിട്ടു കൊടുക്കുന്ന ഒരാളെ കാണാനാവുന്നത്. ഈ വിട്ടുകൊടുക്കലാണ്, ഈ കീഴടങ്ങലാണ്, ആ തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ നെടുരേഖ.

(കടപ്പാട്: സമകാലിക മലയാളം വാരിക, 2020 ഒക്ടോബർ ലക്കം 12)

English Summary : Cinematographer Venu's Book Nangarum Narabhojikalum published by Manorama Books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA