പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് എഴുതിയ ‘മാജിക് ലാംപ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം മാജിക് പ്ലാനെറ്റിൽ നടന്നു. സിനിമാലോകത്തെ മാന്ത്രികൻ അടൂർ ഗോപാലകൃഷ്ണൻ ആണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഡിഫറന്റ് ആർട്ട്സ് സെന്ററിലെ കുട്ടികൾ അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റവാങ്ങി. മനോരമ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
English Summary: Magic Lamp book by Gopinath Muthukad