അഗാപ്പെ

Mail This Article
×
ആന്‍ പാലി
ഡീസി അപ്മാർക്കറ്റ് ഫിക്ഷൻ
വില: 380 രൂപ
സ്വന്തം മണ്ണിനുവേണ്ടി കാർക്കശ്യത്തോടെ പോരാടുന്ന മല്ലിക, നഷ്ടപ്രതാപങ്ങളുടെ രാജകുമാരനായ ഹിരാങ്ക് ആരെയും കൂസാതെ ജീവിതമാഘോഷിക്കുന്ന കുൻലെ. ഉൾഭയങ്ങളിൽ പിടയുന്ന വേദാന്ത് ഒലാവി, ആപ്പളോണിയ, സാരംഗ് മെർലിൻ; തങ്ങളുടെ മാത്രം ജീവിതവ്യാകരണങ്ങളിൽ മുഴുകി ഇനിയും നഗരനൈരന്തര്യങ്ങളോട് സമരസപ്പെടാത്തവർ.. അങ്ങനെ ഉപരിപഠനത്തിനായി വിവിധ ദേശങ്ങളിൽ നിന്നും ലണ്ടൻ നഗരത്തിലെത്തുന്ന, ഭാഷയിൽ, വിശ്വാസങ്ങളിൽ, സംസ്കാരങ്ങളിലൊക്കെയും വിഭിന്നരായ ഇവരെ ഒരുമിപ്പിക്കുന്നത് അതിജീവനത്തോടുള്ള അഭിനിവേശം മാത്രമാണ്: ക്യാംപസ് കാലത്തെ ആ ശ്രമങ്ങളിൽ ചിലവ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയുമൊക്കെ അലിഖിതമായ ഭാഷ്യമാവുന്നതാണ് ‘അഗാപ്പെ.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.