നമ്മുടെ തലപ്പാവ്

Mail This Article
×
ഉണ്ണി ബാലകൃഷ്ണൻ
ഡി സി ബുക്സ്
വില: 599 രൂപ
നമുക്കും മുമ്പ് ഈ ഭൂമിയിൽ പല മനുഷ്യജാതികളുണ്ടായിരുന്നു. ഹോമോ ഇറക്ടസുകൾ, ഹോമോ ഡെനിസോവനുകൾ, ഹോമോ നിയാന്തർതാളുകൾ.. ഇങ്ങനെ പല മനുഷ്യജാതികളും പരിണമിച്ചും ഇടകലർന്നും സങ്കലനം ചെയ്തും സംജാതമായ മനുഷ്യഗണമാണ് ഹോമോ സാപിയൻസ് അഥവാ നാം. ഒരു ഗുഹാ മനുഷ്യനും ആധുനിക മനുഷ്യനും തമ്മിൽ ജൈവഘടനാപരമായ വ്യത്യാസങ്ങള്‍ പോലുമുണ്ട്. ഗുഹാമനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം സാംസ്കാരികമായും സാമൂഹികമായും മാത്രം സംഭവിച്ച ഒന്നല്ല. അതിനൊക്കെ നമ്മെ പ്രാപ്തരാക്കിയത് അതിലേക്കൊക്കെ നമ്മെ നയിച്ചത് നമ്മുടെ ജൈവഘടനയിൽ സംഭവിച്ച വ്യതിയാനങ്ങളാണ്. മനുഷ്യനിൽതന്നെ സംഭവിച്ച ഉത്പരിവർത്തനങ്ങളാണ്. അതേക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഈ പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.