കറുപ്പിനും വെളുപ്പിനുമിടയിൽ

Mail This Article
×
നീന ആറ്റിങ്ങൽ
സെഡോറ
വില: 220 രൂപ
പ്രണയത്തിന്റെ ആത്മീയത വികാരങ്ങൾക്കും ശാരീരികാകർഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോൾ യഥാർഥ സ്നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂർണ്ണത എന്ന ചിന്തവിട്ടുയരാൻ പ്രാപ്തരാക്കുന്നു.
അത്തരത്തിൽ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയർന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വർഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യർക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്കാരം. കറുപ്പിനും വെളുപ്പിനുമിടയിൽ നിലകൊള്ളേണ്ടിവന്ന സ്ത്രീകൾ അവരുടെ ജീവിതകഥകളാൽ ഒന്നിക്കുന്നിടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.