ADVERTISEMENT

മായാ കിരൺ

ഡിസി ബുക്സ്

വില: 150 രൂപ

അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവ കൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിർമ്മാല്യ പൂജ അവൾ നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടു കാവിലെത്തുന്ന ഗന്ധർവ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാൽ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികൾക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; ‘രാധികാ തവ വിരഹേ കേശവ..’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com