Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കാത്ത ഓർമകൾ...

alone-girl-1

ചെമ്മണ്ണു പാകിയ ചില ഇടവഴികളുണ്ടോർമയിൽ..

മഴക്കുശേഷം മരം പെയ്യുന്ന വഴികൾ..

കരിയിലകൾ കഥ പറയുന്ന നടവഴികൾ..

മറക്കാൻ കഴിയാത്ത ചില മുഖങ്ങൾ 

പതിഞ്ഞിരിക്കുന്ന, നെടുവീർപ്പുയരുന്ന

ഇരുൾ മൂടിയ ഏകാന്ത വഴികൾ..

ഇടയിലോരോ മരമുണ്ട് വഴിയിൽ,,

വള്ളിപ്പടർപ്പുകൾ ഊഞ്ഞാലു കെട്ടി, 

ഇളം കാറ്റിൽ നൃത്തമാടുന്ന ചെറു ചില്ലകളുണ്ടതിൽ, 

മനം മയക്കുന്ന മണമുള്ള പൂക്കളുണ്ടതിൽ,

കഥകളേറെ മറഞ്ഞിരിക്കുന്ന ഇന്നലെയുടെ 

നെടുവീർപ്പുകൾ അലഞ്ഞു നടക്കുന്ന 

മധുരമോർമകൾ നിറയുന്ന വഴി..

നുണഞ്ഞു തീരാത്ത നാരങ്ങാ മുട്ടായി.

ചവർപ്പിൽ മധുരിച്ച അരിനെല്ലിക്ക മണി

പറഞ്ഞു തീരാത്ത പ്രണയമോഹങ്ങൾ 

പകർന്നു കൊടുക്കാത്ത ചെറുചുംബനങ്ങളും

പ്രണയം പറയുവാൻ മറന്ന മനസ്സുകൾ

അലഞ്ഞു നടക്കുന്ന ആ പഴയ നടവഴി..

നടക്കാം ഇനിയും ഒരിക്കൽ കൂടി 

നമ്മൾ അലിഞ്ഞു തീരാത്ത 

മധുര സ്വപ്‌നങ്ങൾ പേറി..