Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിൻ സ്വന്തം നാട്...

keralam

ദൈവത്തിൻ സ്വന്തം നാടേ

നീ മറന്നുവോ നിൻ നാഥനെ.

അവന്റെ കയ്യിൻ അലങ്കാരം

നിൻ ശിരസ്സിൽ സൗന്ദര്യം.

നിൻ അഴകിൽ മെയ് മറന്ന്

വന്നു ദൂരെനിന്നും.

കതിരും നെല്ലും നിൻ നെറുകയിൽ

ഒരിക്കലും മായാത്ത വർണ്ണങ്ങൾ.

പുഴയും വനാന്തരങ്ങളും നിൻ രത്നങ്ങൾ.

ഒരായിരം കഥകൾ പറയും

നിന്നെ തലോടുന്ന കാറ്റും നദിയും.

എങ്കിലും നാളികേരത്തിന്റെ നാടേ

നീ നിൻ നാഥനെ മറന്നുവോ.

അവന്റെ സൃഷ്ടിയെ നീ നിന്ദിച്ചുവൊ

പകയും വിദ്വേഷവും നീ

നിറുകയിൽ ചൂടിയോ.

അയ്യോ കഷ്ടം.

നിന്നെ ദണ്ഡിപ്പിക്കും നാളിതാ.

നിൻ നിലവിളി കേട്ടു

മായിക്കട്ടെ നിൻ പാപങ്ങൾ.

മറക്കരുതേ നിൻ ഓർമയിൽ നിന്നും.

ഈ പ്രളയത്തിൻ ദിനങ്ങൾ.

നിൻ നാഥനെ ഓർക്കുവാൻ.

മതിയാകും ഈ നിൻ യാതന.

ഒത്തൊരുമിക്കും നാളിതാ.

പുതിയ സൃഷ്ടിയായി ഉയരട്ടെ.

നാളികേരത്തിൻ നാടേ ദൈവത്തിൻ സ്വന്തം നാടേ