Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണ്

x-default

കാട് പൂക്കുന്നതു പോലെ പൂക്കാറുണ്ട്

പെണ്ണ്...

അതേ വന്യതയോടെ...

വശ്യതയോടെ...

പ്രണയത്തിന്റെയും വിരഹത്തിന്റെയും

അപ്പുറത്ത്...

അഗ്നിയായി പടരാറുണ്ട്

പെണ്ണ്...

തീക്ഷ്ണമായ വികാരങ്ങളോടെ...

ആഗ്രഹങ്ങളോടെ...

കാട്ടുതീയാകാറുണ്ട് പെണ്ണ്

സംഹരിച്ച് താപം ശമിക്കും വരെ

പെണ്ണ്...

ഉടലുമുയിരും നൽകിയാലും

മുറിവേറ്റാലറുത്തു മാറ്റാന്‍ മടിക്കില്ലവള്‍

അപൂ൪ണമായതിനെയും

പൂ൪ണതയിലെത്തിച്ച്

ചെങ്കനലാട്ടമാടുന്നവള്‍ 

പൊയ്മുഖങ്ങളുടെയുമുള്‍മുഖം

കാണുന്നവള്‍....

പെണ്ണ്...