Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങുന്ന ദൈവങ്ങൾ

x-default

ഉറങ്ങാൻ കിടക്കുന്നു ദൈവങ്ങൾ

ഉണങ്ങാൻ കിടക്കുന്നു ദൈവങ്ങൾ

തിരക്കുള്ള പാതയോരങ്ങളിൽ 

പക്ഷേ, 

ഉറങ്ങിത്തീർന്നില്ല പാതയിലെയനാഥ മക്കൾ 

അവർ ദൈവങ്ങളെ സൃഷ്ടിക്കുന്നവർ  

ദൈവങ്ങളെ ചെത്തി മിനുക്കുന്നവർ 

ദൈവങ്ങൾക്കു ചന്തം കൊടുക്കുന്നവർ 

ദൈവങ്ങൾക്കു ചായം കൊടുക്കുന്നവർ 

ചായത്താൽ ഉടയാടകളണിയിക്കുന്നവർ

ഉച്ച വെയിൽ തുറന്നുവച്ച സൂര്യനാൽ

ഉണങ്ങി കരുവാളിക്കുന്നവർ

എങ്കിലും വിലപേശലുകളിൽ 

ഉണർവിന്റെ നക്ഷത്ര തിളക്കം 

നാല് വയസ്സുകാരന്റെ തോളത്തു 

നാലു ദൈവങ്ങൾ പിന്നെ

കൈയിൽ രണ്ടുമൂന്നെണ്ണം വേറെയും 

വിൽക്കാനുണ്ടീ ദൈവങ്ങളെ 

ദൈവത്തിന്റെ പേരറിയില്ല നിറമറിയില്ല

പക്ഷേ,

അറിയുന്നു വിശപ്പിന്റെ നാണയത്തുട്ടുകൾ 

അവയ്ക്കുണ്ട് പേരും നിറവും മൂല്യവും