Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു നവ കേരളം

keralam

ഒരു നവ കേരളത്തിൻ പുനർ സൃഷ്ടിക്കൊരുങ്ങീടാം

പരസ്പരം കൈകോർത്തിടാം കേരളത്തിനായ്

പ്രളയത്തിൻ കെടുതിയതിൽ വലയുന്ന ജനത്തിന്

തണലേകിടാം താങ്ങായിടാം

വീടുകൾ തകർന്നോർക്കു നാം തണൽ മരമായിടാം

അശരണർക്കാലംബമേകി നന്മ ചെയ്തീടാം

കേണിടുന്ന കേരളത്തിൻ പുനരുദ്ധാരണത്തിനായ്‌

പങ്കുചേരാം നാമൊന്നായ് കേരളത്തിനായ്

കൈകോർക്കാം നാമൊന്നായ് കേരളത്തിനായ്

സപ്തമഹാസമുദ്രവും മരുഭൂമിയതും താണ്ടി

കടന്നു വന്നവർ നമ്മൾ മലയാളികൾ

പ്രവാസികളാകും നമ്മൾ പ്രകാശിതരായി തീർന്നീടാം

കേരളത്തിൻ കണ്ണുനീർ തുടച്ചു നീക്കാം

നമ്മുക്ക് തുടച്ചു നീക്കാം

പ്രകൃതിയെ സ്നേഹിച്ചീടാം ജനത്തെ ആദരിച്ചീടാം

മനുഷ്യത്വം മരിക്കാത്ത മനുഷ്യരാകാം

പ്രളയത്തിൽ തകരട്ടെ വേർതിരിവിൻ മതിലുകൾ

മലയാളിയായ്‌ മാത്രം മാറീടാം നാം

നല്ല മനുഷ്യരായ് മാത്രം മാറീടാം നാം

ഒരുമനമോടെ നമ്മൾ ഒരുകുടക്കീഴിനുള്ളിൽ

സഹജീവിസ്നേഹത്തിന്റെ മാതൃകയാകാം

മാമലനാടിന്റെ മക്കളാം മലയാളികൾ നമ്മൾ

ദൈവത്തിന്റെ സ്വന്തം നാടാം കേരള മക്കൾ

നമ്മൾ കേരള മക്കൾ.