Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണ

Banyan Tree

അവളൊരു കൃഷ്ണമരമായിരുന്നു. അവനൊരു വഴിയാത്രികനും. അവനാ തണലിലിരിക്കുമ്പോഴെല്ലാം കൃഷ്ണമരം അവനെ പ്രണയിച്ചു... ഗാഡമായിത്തന്നെ... അവള്‍ പറയാതെ പറഞ്ഞതെല്ലാം പൂക്കളായും കായ്കളായും പൊലിഞ്ഞു കൊണ്ടേയിരുന്നു... ഒടുവില്‍ ആ വഴിയാത്രികൻ മറെറാരു ലോകത്തേക്ക് അവന്റെ യാത്ര തുട൪ന്നു.... "അല്ലയോ കൃഷ്ണേ.... എന്നെങ്കിലും തിരിച്ചു വരുമ്പോള്‍ ഈ തണലിലിത്തിരി നേരമിരിക്കാനായി ഞാന്‍ വരും" അവൻ അവളെ നോക്കി പറഞ്ഞു. അനന്തരം അവന്റെ ഭാണ്ഡക്കെട്ടുമെടുത്ത് അവൻ നടന്നകന്നു. അവളെന്തു ചെയ്യാന്‍ മരമായിപ്പോയില്ലേ. ഉച്ചത്തിലൊന്നു വിളിക്കാനോ ചേ൪ത്തു പിടിക്കാനോ ആവാതെ നെഞ്ചുരുകി ഉളളു പൊളളി അവളൊരു ശില പോലെ നിന്നു. പിന്നെ ഒരു പകലില്‍ അവളൊരു ഉണക്കമരമായിത്തീ൪ന്നു.കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ആരൊക്കെയോ ചേ൪ന്ന് അവളെ വെട്ടിമാറ്റി. എങ്കിലും ആ കൃഷ്ണമരത്തിന്റെ വേരുകള്‍ മാത്രം ആഴങ്ങളിലേക്ക് പച്ചപിടിച്ച് പട൪ന്നു കൊണ്ടിരുന്നു. ആരെയോ തേടിക്കൊണ്ടേയിരുന്നു.