Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടബോധത്തിലൂടെ ഒരു യാത്ര

girl

എന്റെ പുസ്തകതാളിൽ ഒളിപ്പിച്ചു വച്ച പ്രണയത്തെ ഉണർത്തിയത് അവനായിരുന്നു. ...കഴിഞ്ഞ കാല സ്മരണകളെ ആസ്വദിപ്പിച്ച് ആനന്ദം കണ്ടെത്തുവാൻ പതിപ്പിച്ച എന്റെ പ്രിയകൂട്ടുകാരൻ നീ കാലം കൊഴിഞ്ഞു പോകും പോലെയാണ് നിന്റെ ഓരോ യാത്രകളും എന്റെ സുഖത്തിലും ഒപ്പം ഉണ്ടായിരുന്ന ഇവനെ ഞാൻ ഓർക്കാത്ത രാത്രികൾ ഇല്ല ....

ഓരോ സ്വപ്നത്തെ നെയ്ത്തുകൂടുമ്പോൾ കൊട്ടാരം പോലെ പണിതുയുർത്തുവാനും ഒപ്പം ഉണ്ടായിരുന്ന പ്രിയതോഴനായിരുന്നു ... നിന്നോടുള്ള പ്രണയത്തെ ഞാൻ മനസ്സിൽ ഒളിപ്പിച്ച് വച്ചിട്ടും നീ അറിയാതെ പോയി ....

ഇലകൊഴിയും പോലെ കാലത്തിന്റെ മാറ്റം അനുസരിച്ച് നീ നടന്നുഅകന്നു ...ഞാൻ പോലും അറിയാതെ .....

കഴിഞ്ഞ കാലത്തിന്റെ മാധുര്യമാർന്ന ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയ കൂട്ടുകാരാ നീ ഇവിടെ ...കാലത്തിന്റെ മാറ്റമനുസരിച്ച് നീയും മറന്നോ എന്റെ പ്രണയത്തെ ....

ഒരായിരം, ഓർമ്മകൾ സമ്മാനിച്ച പ്രിയ കൂട്ടുകാരാ നിന്നെ ഓർക്കാത്ത ദിവസങ്ങളില്ല. നിൻ ഓർമ്മകൾ എന്നെന്നും ഹ്യദയത്തിന്റെ ഓർമ്മച്ചെപ്പിൽ എന്നും ഉണ്ടാകും. ഒരിക്കലും മായാത്ത ഓർമ്മകൾ പോലെ. ......

ഒരു സാഹിത്യകാരിയുടെ മനസ്സിൽ വിരിഞ്ഞ പൂപോലെ മഴയോട് തോന്നിയ പ്രണയത്തിന്റെ നഷ്ടബോധത്തിലൂടെയുള്ള ഒരു യാത്രയാണ്...

ഈ യാത്ര തുടർന്നുകൊണ്ടിരിക്കും ....