പെണ്ണിന്റെ അവയവദാനം

women
SHARE

എന്റെ മനസ്സ് എന്നേ മരിച്ചു, 

ശരീരമോ ഇന്നുപേക്ഷിക്കുന്നു. 

പകുത്തുനൽകുകീ ശരീരം   

ഞാൻ കണ്ട പല ജന്മങ്ങൾക്കായ്.. 

എന്റെ കണ്ണുകൾ ചൂഴ്ന്നുനൽകുക,  

കാമജ്വരത്താൽ  

എന്നെ നോക്കിയ ജനതക്ക്. 

എന്റെ കൈകൾ മുറിച്ചു നൽകുക, 

പകലെന്നെ കല്ലെറിഞ്ഞ 

രാത്രിയെന്നെ തലോടാൻ വന്ന 

കൈകളിലേക്ക്.. 

ആ പകൽ മാന്യന് ...

എന്റെ ചെവികൾ 

കാണിക്ക നൽകുക, 

നിലവിളി കേൾക്കാത്ത തിരുനടയിൽ.

എന്റെ ഹൃദയം പറിച്ചുനൽകുക, 

അഴുക്കിലേക്ക് എന്നെയെറിഞ്ഞ 

എൻ ആദ്യ പ്രണയത്തിന്.

എന്റെ കരൾ എടുത്തുകൊള്ളട്ടെ 

കടം പറഞ്ഞു പോകും

സ്ഥിരം പറ്റുകാർ...

എന്റെ മാറിടം മാത്രം 

എനിക്ക് തന്നീടുക, 

ഞാനത് കാത്തുവെച്ചീടട്ടെ 

പിറക്കാതെപോയ എന്നോമനക്കായ്... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA