കവിതയെഴുതണം

letter-writing.jpg.image.784.410
SHARE

കവിതയെഴുതണം.

കാലവും, ദേശവുമില്ലാത്ത,

കിനാവുകൾ ചുമക്കുന്നീ വിഡ്ഢിയ്ക്ക്.

കീറിയെറിഞ്ഞ കടലാസുചിന്തിൽ.

കുപ്പിയിലിരുന്നുറച്ച മഷികൊണ്ട്.

കൂനുപിടിച്ച കസേരക്കാലുകളിലമർന്നു-

കവിതയെഴുതണം.

കൃമികൾക്കു ഭോജനമാകും മുൻപേ-

കവിതയെഴുതണം.

            കവിതയെഴുതണം,

            അവനവനുവേണ്ടിയൊരു കവിത.

            ആയിരം വരികളുടെ ഭാരമല്ല. വേണ്ടത്-

            ഇരുവരിക്കവിത!

            ഈണമുള്ള രണ്ടുവരിക്കവിത.

            ഉറക്കമില്ലാ രാത്രികളിലെ സ്വപ്നം പോലെ,

            ഊമമനസ്സിൽ മൂളുന്ന ഗാനം പോലെ,

            ഋതുകളില്ലാത്തീ ലോകത്ത്

            വസന്തത്തെക്കുറിച്ചൊരു കവിത.

കവിതയെഴുതണം,

അവനവനുവേണ്ടിയൊരു കവിത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA