ADVERTISEMENT

എന്തിനീ വൃഷ്ടി തുടരുന്നീ

മിഴിക്കുള്ളിൽ,

ഇതുവരെയും തളിരിടാത്ത 

നമ്മളതിൽ രണ്ടിടങ്ങളിൽ,

മറ്റാരുടെയോ ദൃഷ്ടിയാൽ

നനുത്ത് മുളച്ചിരിക്കുന്നു

പോയ്പോയ കാലങ്ങൾ

മഴയറിയാത്ത നമ്മളതിൽ

മാർഗമറ്റുപോയ അപരിചിതർ;

മാർഗമെന്നും മഴയായിരിക്കവെ

മാർഗമൊന്നുമില്ലെൻ 

കാഴ്ച തുടരവെ

അത്രമേൽ മഴപോൽ

പ്രിയങ്കരം നിൻ മിഴികളിൽ

നിറഞ്ഞാടുന്ന നിഴലുകളാവാം  നമ്മൾ

നിഴലുകളിൽ മാത്രമൊതുങ്ങുന്നിരുവർ

മിഴികളിൽ മാത്രം നിർവചനീയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com