ADVERTISEMENT

പറഞ്ഞു ഫലിപ്പിക്കാന്‍

അത്രയേറെ പാടുണ്ടായിരുന്നു

ഉന്‍മാദിയായ, മാംസദാഹിയോട്.

അറിയാത്ത കാര്യത്തെയാണ്

''എങ്ങനെ '' എന്ന ഒറ്റ ചോദ്യം

കൊണ്ട് തളര്‍ത്തി കളഞ്ഞത്.

എങ്ങനെയെന്നിന്നുമറിയില്ല.

ചെറു പ്രായത്തില്‍ സിനിമയില്‍

കണ്ടതാണ്, കല്യാണം കഴിഞ്ഞ്

കെട്ടി പുണ്‍ര്‍ന്നു കഴിഞ്ഞാല്‍

പിറ്റേന്നത്തെ പാട്ടില്‍ ഒരു

കുഞ്ഞുണ്ടാകുന്നത് എന്തെളുപ്പം.

               എപ്പോഴാണീ ജീവിതം സിനിമയായത്?

               അഭിനയിക്കാന്‍ കഴിയുന

               മികച്ച പ്രകടനക്കാര്‍ക്ക് 

               മാത്രം വിജയിച്ച സിനിമ!

               അല്ലാത്തവര്‍ക്ക് പൊട്ടിയ ചിത്രം .

അമ്മച്ചിറകിനടിയില്‍

ചൂടു പിടിച്ചിരുന്നവളെ 

കെട്ടു താലിയില്‍ വലിച്ചകറ്റി

കൊണ്ടു പോയപ്പോളെന്തായിരുന്നു,

ചിന്തകളെ മദിച്ചിരുന്നത്?

കെട്ടിപ്പുണര്‍ന്നും തലോടിയും 

താഴെ വയ്ക്കില്ലെന്ന മോഹം.

കാലം ഇന്നത്തേതേയല്ല,

അറിവിന്‍റെ വലകളില്ലാത്ത

നേരിന്‍റെ നൂല്‍വരിയിലൂടെ

മാത്രം നടന്ന ഇരുപതുകാരിയുടെ

അറിവുകള്‍ക്കെന്നും ബാല്ല്യം.

               കരുതലില്ലാത്ത സ്പര്‍ശത്താല്‍

               വീര്‍പ്പിച്ചത് അടി വയര്‍

               മാത്രമല്ല, ചിരികള്‍ പൂത്ത

               മുഖത്തെ കൂടിയായിരുന്നൂ.

               ഏകാന്തതകളിലെ കുന്തീ

               ഗര്‍ഭത്തെയല്ല ചുമന്നത്.

               എന്നിട്ടും നിന്നില്‍ പെട്ടു

               പോയവളോട് അപമര്യാദ.

''നിനക്കെന്തിത്ര കൊതി ''യെന്ന

വാക്കില്‍ ബലമായി ശ്വാസം

മുട്ടിച്ചു കൊലപ്പെടുത്തിയിരുന്നു,

ജനിക്കുന്ന ഓരോകൊതികളേയും..

കിഴക്കേ കോണിലെ തേന്‍വരിക്ക പ്ലാവ്– 

അമ്മയെപ്പോലെ കാത്തു.

കാലമാകും മുന്നേ കായ്ച്ചവള്‍.

കാളുന്ന വേവിന്‍ തീനാമ്പ്

കൊയ്യുവാന്‍ സ്വാദായിരുന്നവള്‍.

വയറ്റിലെ തുടിപ്പറിഞ്ഞവള്‍.

പിന്ന പേടിയാലസ്വസ്ഥം സ്പര്‍ശങ്ങളെ

ഭയന്നു പെറ്റു വയ്ക്കാനുള്ള

മനോബലമറ്റു നിരാശയെ പേറിയ കാലം.

               ഓര്‍മയിലിന്നുമാ കറുത്ത

              കാലത്തിന്‍റെ ശേഷിപ്പുകള്‍

               സഹിച്ച വിശപ്പിന്‍റെ പാടായി

               വേദനപ്പുണ്ണായി വയറ്റിലുണ്ട്,

               കുടലു കാര്‍ന്നറിവായി (നിറവായി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com