ADVERTISEMENT

ഇന്നലെയാണ് എന്റെ ഹൃദയത്തിൽ

ഒരു ചിത്രശലഭം വളരുന്നുണ്ടെന്നു

ഞാൻ തിരിച്ചറിഞ്ഞത്.

എന്റെ ഹൃദയതന്ത്രികളെ തഴുകിക്കൊണ്ട് അത്

മെല്ലെ ആകാശവിതാനത്തിലേക്ക് പറക്കാൻ ഒരുങ്ങി.

ആദ്യമായി തന്റെ ചിറകുകൾ വിടർത്തുന്നതിനു

മുൻപ് അത് എന്നോട് സമ്മതം ചോദിച്ചു

ചിത്രശലഭങ്ങൾക്ക് പറക്കാൻ ആരുടെയും അനുവാദം

ആവശ്യമില്ലെന്നു ഞാൻ അതിനോട് പറഞ്ഞു.

അപ്പോൾ അതെന്റെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു.

“നിങ്ങളുടെ ഹൃദയത്തിനും ചിറകുകൾ മുളച്ചുകഴിഞ്ഞിരിക്കുന്നു...

അതും എന്നെപ്പോലെ പറക്കാൻ തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നു..”

അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി ..

ഞാനും ഒരു ശലഭമായി മാറാൻ തുടങ്ങിയിരിക്കുന്നു...

ആകാംഷകൾക്ക് വിരാമമായി...

കാത്തിരിപ്പിനവസാനമായി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com