ADVERTISEMENT

വിഷു

വീണ്ടും എത്തി

ഇത്തവണയും നാട്ടിലില്ല

ഒപ്പമുള്ളത് വിഷു ഓർമകൾ മാത്രം

പാടത്തെ പറമ്പിൽ വിഷു പക്ഷി വന്നോ ആവോ

കൊയ്ത്തു കഴിഞ്ഞെന്നറിഞ്ഞു

വ്യതിയാനങ്ങളില്ലാത്ത ജീവിതത്തിൽ

ഓർമകളിൽ മാത്രം അഭിരമിക്കുന്നവനാണ് പ്രവാസി

പൊടി തട്ടിയും, അയവിറക്കിയും

മുന്നിൽ തെളിയുന്ന ഓർമകൾ

അവന് ഇന്നിന്റെ ജീവിതമാണ്

ഇന്നലെകൾ കഴിഞ്ഞു പോയെന്നും

നല്ലതെല്ലാം കൊഴിഞ്ഞു പോയെന്നും

ഒരിക്കലും അംഗീകരിക്കാത്ത മനസ്സ്

ഒരിക്കലും വരാത്ത നാളെകൾ മാത്രം

സ്വപ്നം കണ്ടും ആശ്വസിച്ചും കഴിയുന്ന ജന്മങ്ങൾ

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ആഘോഷിക്കുക, മനസ്സിലെങ്കിലും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com