sections
MORE

കാണാതെപോയ പെസഹാ കുഞ്ഞാട്

goat
പ്രതീകാത്മക ചിത്രം
SHARE

ബന്യാമിന്റെ പെസഹ (കഥ)

മമ്മയുടെ കയ്യിലെ പ്ലാവില കടിച്ചു രസിക്കുന്ന ഒരാട്ടിൻ കുട്ടിയെയാണ് അന്ന് സ്കൂളിൽനിന്നു വന്ന ബന്യാമിൻ കണ്ടത്. സിനഗോഗിന്റെ അടുത്തുള്ള ശ്രീ ഗുജറാത്തി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ബന്യാമിൻ. കഴിഞ്ഞ വർഷവും പെസഹ തിരുനാളിന് ഒരാഴ്ച മുമ്പ് ഇതുപോലെ ഒരാട്ടിൻ കുട്ടിയെ അബ്ബാ കൊണ്ടു വന്ന കാര്യം അവൻ ഓർത്തു. പക്ഷേ പെസഹാ തിരുന്നാളിന്റെ ദിവസം അതിനെ കണ്ടില്ല... കള്ളൻമാർ കട്ടുകൊണ്ടു പോയെന്നാണ് മമ്മ പറഞ്ഞത്.

ബന്യാമിന് ആട്ടിൻ കുട്ടിയെ ഇഷ്ടമായി. മമ്മയുടെ കൈയിൽനിന്നു പ്ലാവില വാങ്ങി അതിനെ തീറ്റാൻ തുടങ്ങി. ‘മമ്മ, ഒരു കൂട് പണിയണം അല്ലെങ്കിൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ കള്ളന്മാർ കട്ടുകൊണ്ടു പോകും.’

കൂട്ടുകാരനായ ജെറിനിൽ നിന്നാണ് ക്രിസ്ത്യാനികൾക്കും പെസഹ തിരുന്നാൾ ഉണ്ടെന്നറിഞ്ഞത്. അവർ അപ്പവും പാലും ഉണ്ടാക്കുമെന്നാണ് അവൻ പറഞ്ഞത്. ജൂതൻമാർ പെസഹായ്ക്ക് എന്തു പലഹാരമാണ് ഉണ്ടാക്കുന്നതെന്ന് മമ്മയോടു ചോദിക്കാമെന്നു വച്ചാൽ ഉടനെ പറയും അബ്ബായോട് ചോദിക്കാൻ. കണ്ണട പൊട്ടിച്ചതിൽപിന്നെ അബ്ബായെ നോക്കാൻ തന്നെ പേടിയാണ്..

പെസഹാ തിരുന്നാനാളിന്റെ തലേ ദിവസം ആമോസ് വന്നു. അബ്ബായുടെ സഹോദരന്റെ മകനാണ് ആമോസ്. കണ്ട സിനിമകളുടെ കഥകളെല്ലാം ആമോസ് പറഞ്ഞു തരും. ജൂതന്മാരുടെ പെസഹാ പലഹാരം എന്താണ്? ഇടയ്ക്ക് ഞാൻ ചോദിച്ചു. അവൻ ചെറിയ ശബ്ദത്തിൽ പറഞ്ഞു. ആരോടും പറയരുത്. പുറത്തൊരു കുഞ്ഞാടിനെ കെട്ടിയിട്ടിട്ടില്ലേ, അത് പെസഹാ തിരുനാളിനുള്ളതാണ്..

രാത്രി ബഹളം കേട്ടാണ് ബന്യാമിൻ ഉണർന്നത്... അബ്ബാ ദേഷ്യം കൊണ്ട് വിറക്കുകയാണ്. പെസഹാ കുഞ്ഞാടിനെ കാണാനില്ല.. അടുത്ത വീടുകളിൽനിന്നും ആളുകളൊക്കെ കൂടിയിട്ടുണ്ട്. സാബ്ബാ അബ്ബായെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്. ആമോസ് ഒളികണ്ണിട്ടു ബന്യാമിനെ നോക്കി, ബന്യാമിൻ തലതാഴ്ത്തി നിന്നു..

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA