ADVERTISEMENT

കലങ്ങി മറഞ്ഞിരിക്കുമീ

കൺകൾ മറയ്ക്കാനായി

കറുത്ത കണ്ണടയ്ക്കായി

ഒരുപാടു തിരഞ്ഞു ഞാൻ.

പ്രഹരങ്ങളനവധി-

യേറ്റു വാങ്ങിയ ഈ

മേനി മറയ്ക്കാനായി

ഒരു മൂടുപടവും

തിരഞ്ഞു ഞാൻ! 

          പുറമേ ചിരിച്ചും

          അകമേ കരഞ്ഞും

          നീക്കും എന്റെ നാളുകൾ..

          ഞാൻ കുറിക്കും കഥകൾ

          കെട്ടുകഥകളാണെന്നു

          ധരിക്കും ചിലർ...

തോൽവികളെന്നു–

മേറ്റു വാങ്ങിയ

പരാജിത- ശപിക്കപ്പെട്ട

ഒരു പാഴ്ജന്മമെന്റേതു!

          എന്നിൽ നിന്നു നീ

          അകന്നു പോയയന്നു 

          ഞാൻ നുകർന്നു 

          തോൽവിയുടെ 'മധുരം';

          പിന്നീടങ്ങോളമിങ്ങോള-

          മെന്നും തോൽവിയെന്റെ

          ഉറ്റതോഴനായി,

          കൂടെ ഭാഗ്യക്കേടും!

ലക്ഷ്യങ്ങളനവധിയില്ലായി-

രുന്നാലും, കണ്ടിരുന്നു 

ഞാനനവധി സ്വപ്‌നങ്ങൾ..

പിന്നീടെപ്പോഴൊ തിരിച്ചറിഞ്ഞു

കണ്ടതെല്ലാം പാഴ്സ്വപ്നങ്ങളെന്ന്

നെയ്തു കൂട്ടിയ 

കിനാക്കളെല്ലാം 

പൊലിഞ്ഞു പോയെന്ന്

          ജീവിത വഴിത്താരയി-

          ലെവിടെയുമെങ്ങു-

          മെത്താതെ നാൽപാടും

          'നിസംഗയായി'യുറ്റു 

          നോക്കും ഒരു 'മൂഢ-പഥിക'

          പരിവേഷം ഞാൻ!

          അഥവാ, 

          വെറും ഒരു കൊട്ടതേങ്ങ.

          ഭാഗ്യഹീന-

          വിദൂഷ-വ്യർത്ഥ

          നിഷ്ഫല-

          ഇത്യാദിസംജ്ഞകളാ-

          ലംകൃതയാണു ഈ 

          പരാജിതയാം ഞാൻ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com