ADVERTISEMENT

മഴ (കഥ)

ഏറ്റവും കൂടുതൽ അവൾക്ക് അനുരാഗം തോന്നിയത് മഴയോടായിരുന്നു. മഴയെ അവൾ അഗാധമായി പ്രണയിച്ചിരുന്നു. എന്തിനായിരുന്നു അവൾ തന്റെ കാമുകന്റെ സ്ഥാനത്തു മഴയെ പ്രതിഷ്ഠിച്ചത്? ഒരു തരം ഭ്രാന്തായിരുന്നു അവൾക്കു മഴയോട്. എത്ര കണ്ടാലും ആസ്വദിച്ചാലും തീരാത്ത ഒരിഷ്ടം. മഴ നനയാൻ കിട്ടുന്ന അവസരങ്ങളൊന്നും അവൾക്കു പാഴാക്കാൻ കഴിഞ്ഞില്ല. പ്രണയം മാത്രമായിരുന്നു അവൾക്കു മഴ.

ബാല്യത്തിൽ അവളുടെ അമ്മയുടെ മടിയിലിരുന്നവൾ മഴ അസ്വദിച്ചു. അന്നേ മഴയത്തു കളിക്കുന്നത് അവൾക്ക് ഇഷ്ടമാണ്. വർഷത്തിലെ ആദ്യ മഴ പെയ്യുന്ന സമയം പേരിനൊരു കുടയും നിവർത്തി മഴ നനഞ്ഞ്, ആലിപ്പഴം ഉണ്ടെങ്കിൽ അതും നുണഞ്ഞ് നിർവൃതിയടഞ്ഞിരുന്നു.

യൗവനത്തിന്റെ ആദ്യഘട്ടത്തിൽ അവൾ ഓരോ മഴയെയും ഒരു കാമുകീ ഭാവത്തോടെ വരവേറ്റു. മഴ അവൾക്കുവേണ്ടി മാത്രം പെയ്യുന്നതാണെന്നു സങ്കൽപിച്ചു... എത്രയോ രാവുകൾ പകലുകൾ അവൾ കാത്തിരുന്നു മഴയുടെ നനുത്ത സ്നേഹത്തിനായി. അത്രയും തീവ്രമായിരുന്നു മഴയോടവൾക്കുള്ള പ്രണയം. 

യൗവനത്തിന്റെ രണ്ടാംഘട്ടത്തിൽ അവൾക്കു മഴയെ വേണ്ടവിധം ആസ്വദിക്കാൻ കിട്ടിയില്ല. കുടുബത്തിന്റെ പ്രാരാബ്ധ ചുഴിയിൽ അവൾ അകപ്പെട്ടുപോയിരുന്നു. എന്നിരുന്നാലും അവൾക്കായി മാത്രം കിട്ടുന്ന ഇടവേളകളിൽ അവൾ മഴയ്ക്കായി പ്രാത്ഥിച്ചിരുന്നു. ഒരു കാമുകഭാവത്തോടെ താളത്തിൽ പെയ്യുന്ന നീർതുള്ളിയായ് മഴ അവളെ ഉന്മാദിനിയാക്കി.

വാർദ്ധക്യത്തിലേക്കുള്ള പടികൾ ചവിട്ടവെ അവൾക്കു മഴയോടുള്ള പ്രണയത്തിൽ കുറവ് തോന്നിയില്ല. ഓരോ ശ്വാസത്തിലും മഴയുടെ നനുത്ത സ്പർശം അവൾക്കനുഭവപ്പെട്ടു. അവസാനം തോരാതെ പെയ്യുന്ന മഴയിൽ അവസാന ശ്വാസവും എടുത്തവൾ മഴയിൽ കുതിർന്ന നീർകുമിളയായി മണ്ണിലേയ്ക്കലിഞ്ഞു പോയി ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com