ADVERTISEMENT

ഇന്നൊരുനാൾ ഇതുവരെയും

പറഞ്ഞു തീർത്ത 

ഉത്തരങ്ങൾക്ക്‌ മുമ്പേ 

മടങ്ങുന്നു ഞാൻ...

ഒരു തിരിച്ചു വരവില്ലാത്ത മടക്കം...

പറഞ്ഞു കൂട്ടിയതത്രയും 

തൻ കാലത്തിനു മേലുള്ള

ആക്രോശം പ്രകടമായി

ഇരിക്കവെ,മ ടങ്ങുന്നു ഞാൻ 

അടുത്ത മറുപടിക്ക് മുന്നേ....

          എണ്ണമില്ലാത്തത്ര ഉത്തരങ്ങളോടാണ് 

          ഞാൻ  ഈ രാത്രിപൂക്കൾ

          കൊഴിയും മുമ്പേ മറുപടി  

          പറഞ്ഞിടേണ്ടത്.....

          അകാലത്തിൽ മനുഷ്യരോടുള്ള

          വിരക്തിയിൽ ചോദ്യങ്ങളെ 

          അത്രമേൽ അനാദരിച്ചു...

ഈ വേളയെനിക്ക്‌ തന്നു നീ 

ഒരോർമയിൽ

ഈ രാത്രി  മാഞ്ഞിടാത്തൊരു

വേളയിൽ

പ്രതിശാന്തി കിട്ടുവാൻ

കൊതിപ്പു ഞാൻ

പറഞ്ഞു മുഴുവിപ്പിക്കാത്ത 

ഉത്തരങ്ങൾക്കൊപ്പം

          ചോദ്യങ്ങളെ....ചോദിച്ചവസാനിപ്പിച്ചവരേ...

          പണയപ്പെടുത്തുന്നു ഞാൻ...

          ഈ രാത്രി പോലും നിങ്ങളിൽ

          തിരികെ എത്തിച്ചേരുവാൻ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com