ADVERTISEMENT

തനിയാവർത്തനം (കഥ)

പ്രിയ ഓമനടീച്ചർ,

മറവിരോഗം ടീച്ചർക്ക് ഇപ്പോൾ ഒരനുഗ്രഹമാണെന്ന് കരുതട്ടെ. എപ്പോഴെങ്കിലും തലച്ചോറിലെ ഓർമകളുടെ ഘടികാരം ഓടി തുടങ്ങിയാൽ ഈ കത്ത് ടീച്ചർ വായിക്കണം. ഞാൻ മാപ്പർഹിക്കുന്നവനല്ല... അത്രയ്ക്ക് ക്രൂരതയാണ് ഞാൻ ടീച്ചറോട് ചെയ്തത്. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, ഞാൻ മതിലിൽ എഴുതി വച്ച അസഭ്യവാക്കുൾ ടീച്ചറുടെ കുടുംബത്തെ തന്നെ ഉലച്ചു കളയുമെന്ന്. പിന്നീട് നടന്ന എല്ലാ അനിഷ്ട സംഭവങ്ങൾക്കും കാരണം ഈ മഹാപാപിയാണ്. പല പ്രാവശ്യവും ടീച്ചറോട് ഇതു വന്ന് പറഞ്ഞു മാപ്പപേക്ഷിക്കണമെന്ന് കരുതിയതാണ്. പക്ഷേ എന്റെ അഹങ്കാരം അതിന് സമ്മതിച്ചില്ല. ഇപ്പോൾ കാലം അതേ നാണയത്തിൽ തന്നെ പലിശയും ചേർത്ത് എനിക്കു തിരിച്ചു തന്നിരിക്കുന്നു. അന്ന് ഇരുട്ടിന്റെ മറവിലാണ് ഞാൻ ടീച്ചറെപ്പറ്റി അസഭ്യങ്ങൾ എഴുതി വച്ചതെങ്കിൽ ഇപ്പോൾ എന്റെ മകൻ മറ്റൊരു മുഖവുമായാണ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധയായ നടിയെപ്പറ്റി അസഭ്യങ്ങൾ എഴുതിയത്. അവരുടെ പരാതിയനുസരിച്ച് എന്റെ മകൻ പിടിക്കപ്പെട്ടു. കാലം കരുതിവെച്ച പ്രതികാരം. ടീച്ചർക്കെഴുതിയ ഈ കത്ത് സോഷ്യൽ മീഡിയയിലൂടെ ഞാൻ പുറം ലോകത്തെ കാണിക്കുകയാണ്. അവരുടെ പ്രതികരണമായി വരുന്ന കുറ്റപ്പെടുത്തലുകളും അസഭ്യവർഷങ്ങളും തന്നെയാണ് എനിക്ക് കിട്ടാവുന്ന ചെറിയ ശിക്ഷ. 

എന്ന്,

 ––––

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com