സൗഹൃദങ്ങളുടെ ഓർമയ്ക്ക്
Mail This Article
×
കൂട്ടുകാർ (കവിത)
കടന്നു പോയോ കൂട്ടുകാരാ
എന്നെ കാത്തിരിക്കയോ നീ
എൻ കൺകളിൽ തിരഞ്ഞു നോക്കയോ നീ
കാണാ ചുരുളുകൾ കണ്ടെടുക്കാൻ
നിനക്കായി കരുതിയ
സ്നേഹത്തിൻ സാഗരം
നീയെനിക്കെന്നും വിളമ്പിയ
സൗഹൃദത്തിൻ മർമരം
ഒരു ചെറു ബന്ധമീ
മനുജ ജീവിതം
ചെറു നിമിഷങ്ങൾ തൻ നിത്യത
എന്നിരുന്നത് കാലത്തിൻ വിസ്മയം
ഇനി ഞാൻ ആയിരിക്കട്ടെ ഞാൻ
കാത്തിരിക്കാൻ എൻ സമയം വരാൻ
കാലമോ കഥനം ഓ തളർത്തുന്നു
ഈ മിടിക്കും ഹൃദയത്തെ
കാത്തിരിക്കുന്നു ഞാൻ
നിന്നോട് പിൻകഥകൾ ചൊല്ലുവാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.