ADVERTISEMENT

മഴച്ചിന്തുകൾ 

മുറ്റത്തെ കണ്ണാടിച്ചെടികൾക്ക്...

ഓർക്കിഡ് പുഷ്പങ്ങൾക്ക്...

നാലു മണിപ്പൂക്കൾക്ക് ...

മുക്കുറ്റിക്കും നീർമാതളത്തിനും...

ചുമന്ന പനിനീർ പുഷ്പങ്ങൾക്കും...

മുല്ലപടർപ്പിനും തേൻ മാവിൻ പൂവിനും...

അത്തിമരത്തിനും ആഞ്ഞിലി ഇലയ്ക്കും..

അരയാലിൻ ഇലകൾക്കും...

മൈലാഞ്ചിപ്പൂവിനും...

പുളിഞ്ചി, നെല്ലിമരത്തിനുo...

തൊട്ടാവാടിക്കും നന്ത്യാർവട്ടചെടിക്കും...

ചേമ്പിനിലകൾക്കും...

പിച്ചിപ്പൂവിനും... വാഴക്കൂമ്പിതളിനും..

തെച്ചിക്കും, ചെമ്പരത്തിക്കും...

അയൽപക്ക വീട്ടിലെ പൂവാലിപ്പശുവിനും...

തേൻ തുള്ളി മഴ തൻ സ്വർഗ്ഗ നീരാട്ട്... തിരുവാതിര

പക്ഷേ...

കടലോരത്തെ കടൽ മക്കൾക്ക് വറുതിയുടെ തിരയിളക്കം...

മധുരവും കൈപ്പും നിറഞ്ഞതാണീ മഴ...

മഴത്താളം

നാട്ടിൽ മഴയുടെ ഉന്മാദ നൃത്തം,

മരുഭൂവിൽ തീക്കാറ്റിൻ താണ്ഡവ മേളം...

ഇതുവരെ അടിയതാപ കാട്ടാള നൃത്തത്തിൻ

സിരകൾക്ക്, അധരങ്ങൾക്ക്, അഗ്നി കിരണങ്ങൾക്ക്...

അതേറ്റു വാങ്ങിയ ധരണി തൻ മാറിടം, അധരം, 

വറ്റിവരണ്ട കാനനച്ചോലകൾ, തെളിനീരിൻ ഉറവകൾ,

ഉൾകാനനത്തിലെ കലടയാറ്റിനും,

പൂവൻ പാറയാറിനും,

അമ്പല മുറ്റത്തെ അരയാലിനും,

അതിൽ ഇടത്താവളമെന്നോണം,

പറന്നിരിക്കുന്ന ദേശാടന പക്ഷികൾക്കും,

തണൽ തേടിയെത്തുന്ന അമ്പലവാസികൾക്കും

ഇന്ന്.....

ഒരേ താളം ....

ഒരേ നൃത്തം...

അത് മഴയുടെ ....

തേൻ മഴയുടെ..

ഉത്സവ നൃത്തം...

മഴ വീഥികൾ

നിറമന്ദഹാസത്തിൽ കിനാവള്ളിയിൽ കേറി ...

അശ്വമേധത്തിൻ വെള്ളിത്തേരിൽ

സ്വർണ്ണ ചിറകാൽ ആകാശങ്ങൾക്കു മുകളിലെ 

മഴവിൽ പൊയ്കയും താണ്ടി ...

മുല്ല ബാണാരിയെ കാണിക്കാതെ ...

മുല്ലപ്പൂങ്കാട്ടിലെ ചെറുഗ്രഹത്തിൽ ഞാൻ മയങ്ങവെ...

നനുനനെ പെയ്യുന്ന തേൻ മഴത്തുള്ളിയെൻ ...

ഇമ രോമങ്ങളിൽ പാദസര കിന്നരികൾ തീർത്തു...

അധരത്തിൽ രോമഹർഷങ്ങൾ നെയ്തു...

നിറമാറിൽ തുള്ളി തെറിച്ചു ചിന്നിച്ചിതറി...

നാഭീനാളമൊരു തേൻ തടാകമായി നിറഞ്ഞു തുളുമ്പി..

മനതാരിൽ തലോടലായ് നിറഞ്ഞു വന്നു...

ചന്ദ്രോൽസവത്തിന്റെ കുടമാറ്റം തീരവെ...

നക്ഷത്രക്കിന്നരികൾ ഓടിയൊളിച്ചു...

ഒരേ മാനസിക ചിന്തകൾക്ക് അടിമകളായ്...

മണ്ണിൻ മനസ്സിലെ വികാരമായ് കാട്ടിൻ പൂമ്പൊടി പൂശി ...

കാനനത്തിൻ നിശബ്ദ ലഹരിയിൽ ..

മുല്ലപ്പൂമെത്തയിൽ പുഷ്പിണിയായി അവൾ ..

പനിനീർ മഴത്തുള്ളികൾ പുഷ്പിണിയാക്കി ..

അപ്പോളവളുടെ ചുരുണ്ട കർക്കൂന്തൽ ശബദ ഗ്രഹത്തോട് മറഞ്ഞു നിന്നു ...

തേൻ മഴയായി പനിനീർ മഴയെ കാമിച്ചു...

മഴയുടെ വിലാപം

ഇന്നു വിരിഞ്ഞ മഴവില്ലിൻ ഇതളുകൾ മൂകമായ് നിന്നു...

വർണ്ണച്ചായങ്ങൾ പതിഞ്ഞ ചുമർചിത്രങ്ങൾക്കിന്ന് ഒരേ നിറം ...

കർത്തിക ദീപങ്ങൾക്ക് കരിന്തിരിയുടെ ഗന്ധം...

മഴയിൽ നീരാടിയ നിശാഗഡിപ്പൂക്കൾ വെയിലേറ്റ് വാടിക്കരിഞ്ഞു...

സിരകളിൽ കയറിയ കുടമുല്ലപ്പൂവിൻ ഗന്ധം നഷ്ടപ്പെട്ടിരുന്നു...

പൂക്കളിൻ സ്വപ്നങ്ങൾ സൂര്യന്റെ കിരണത്താൽ കരിഞ്ഞു വറ്റിവരണ്ടു... 

എല്ലാ രഹസ്യവും പങ്കുവെക്കുമെൻ ആത്മാവ് ഗതികിട്ടാതലത്തു...

സാന്ധ്യാമ്പരത്തിൻ അഴക്കുകൾ ഒക്കെയും തല കുമ്പിട്ട് നിന്നു...

ചുട്ട് തിളപ്പാണ് മരുഭൂവിലെ മണൽ തരികൾക്ക്...

ഒന്നിനോടൊന്ന് ചേരാതെ ചിതറിക്കിടക്കുന്നു.

നടവരമ്പിലെ ചേമ്പിലക്കുള്ളിൽ തുള്ളി കളിക്കുന്ന മഴ മുത്തുകൾ അപ്രത്യക്ഷമായ് ...

കൃതിമച്ചവരുകൾക്കുള്ളിലെ മുക്കുറ്റിയും ചെമ്പരത്തിയും വാടിക്കിടക്കുന്നു ...

മഴ മുത്തകൾ നുകരാർ ഭൂമിതൻ മാറിടം ദാഹിച്ചുവലയുന്നു...

ശവപറമ്പുകൾ പെറ്റുപെരുകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com