ADVERTISEMENT

ഉണർന്നെണീച്ചൊരെൻ മരവിച്ച ഹൃത്തിൻ സ്പന്ദനം ഏറെ വാക്കുകളായി ഒഴുകി പരിസമാപ്തി ആകുന്നു… 

ശാശ്വത സത്യത്തിൻ കൂട്ടരെത്തി എൻ ദേഹിയെ പകുത്തു മാറ്റാൻ നിശ്ചല ദേഹം ബാക്കി വയ്ക്കാൻ.

ഒടുവിലായ് കാണുന്നു വെറുപ്പുറ്റ വേഷ പകർച്ചകൾ വിലയറ്റ കപട സമൂഹത്തിൻ കണ്ണുനീർ ചാലുകൾ.

ജനിപ്പിച്ചു ജീവസിൽ തുണയായിരുന്നവർ തൻ കണ്ണിൽ ഒരു തുള്ളിയില്ല നിർജീവമനുഷ്യ കോലങ്ങൾ.

നായാടി എന്നെ ഭുജിച്ച മാറിലെ രുധിരം നുണഞ്ഞ വ്യാക്രങ്ങൾ കൂർത്ത നോട്ടങ്ങളുമായി കൂട്ടത്തിലുണ്ട് 

കോടാനുകോടി പ്രപഞ്ച കുരുന്നുകളിൽ ഒരുവളായ് കുഞ്ഞു പൈതലായ് പിച്ച വെച്ചിവിടെ നടന്നിരുന്നു.

സ്വപ്നങ്ങൾ നിറം ചാലിച്ചു പകർന്നോരാ മാനത്ത് ചിറകുകൾ വിടർത്തി ഞാൻ പാറിപ്പറന്ന പൂമ്പാറ്റയായി

കാലചക്രത്തിൻ ഊർജമായി യുവ കർമ്മപഥികയായ് ഉടമകൾ തൻ തണലായ്‌ പ്രതിഷ്ഠിച്ചു ഞാൻ എന്നെ.

സഞ്ചാര പഥങ്ങളിൽ ഇരുളിൻ കാളിമ പടർത്തി നിങ്ങൾ കൊടുങ്കാറ്റിൻ വേഗത്തിൽ തളർത്തി വീഴ്ത്തി.

എൻ തേങ്ങൽ കാതിനു നാദമായി നിങ്ങൾക്ക് വെറിമൂത്തു കീറിപ്പൊളിച്ചാവോളം മാംസം ചവച്ചു തുപ്പി.

ഉന്മാദരായി ആഴത്തിൽ കുത്തിത്തറച്ചു എൻ ആമാശയത്തിൻ ഉള്ളറകളിൽ രക്ത ഗർത്തങ്ങൾ തീർത്തു.

കാമപേക്കൂത്തിനൊടുവിൽ നിഷ്‌കരുണം തെരുവ് ചെളികുളങ്ങൾക്ക് എന്നുടെ നഗ്നത പകർന്നേകി നിങ്ങൾ.

പിറന്നു വീണ ചോര കുഞ്ഞു പോൽ ഞാൻ കിടന്നു സദാചാര സന്തതികൾ നഗ്നത നുകരാൻ വെമ്പൽ കൂട്ടി.

നാവിനെ മരണം ബന്ധിച്ചിരിക്കുന്നു എങ്കിലും പറയാതെ വയ്യ ദേഹി പ്രപഞ്ചത്തിൽ അലിയുന്നതിൻ മുൻപ്..

കണ്ണീർ ചാലുകൾ പകരമാകില്ല പൊഴി പ്രകടനം തുണയാകില്ല 

ഉണരുന്ന പ്രതിഷേധ യുവത്വത്തിൻ വിരിമാറിലേക്ക് ഉയരുന്ന കുഴൽ തോക്കുകൾ മതിവരില്ല...

എൻ അമ്മ തൻ കിടാങ്ങൾ സ്വസ്ഥരായിരിക്കേണം 

പിച്ചി ചീന്തുവാൻ കഴുകന്മാർ കലിയുഗ സന്തതിഥികൾ വരാതെ കാക്കണം നിങ്ങൾ അവരെ ...

സ്വയംബോധ പ്രപഞ്ചത്തിൻ വിരിമാറിലേക്ക് ഞാൻ അലിയുന്നു നിങ്ങളുടെ നിസ്വാർഥ പ്രയത്നങ്ങൾ ഒരുപാട് പ്രതീക്ഷിച്ച്…

…… എന്ന് നിൻ പ്രിയ സോദരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com