sections
MORE

മഞ്ഞുനാട്ടിൽ ഒരു പെൺകുട്ടി

Love
പ്രതീകാത്മക ചിത്രം
SHARE

മഞ്ഞിന്റെ പുത്രി (കഥ)                                

"ഇപ്രാവശ്യം വിളവെടുപ്പ് വളരെ മോശമായിരിക്കും" ചില്ലുജാലകങ്ങൾക്കപ്പുറം നിർത്താതെ പെയ്യുന്ന മഞ്ഞിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

ശരിയാണ്; ഒന്നുപുറത്തിറങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു.

ഫയർപ്ലേസിലെ കൽക്കരി തീരാറായിട്ടുണ്ട് എന്ന് മങ്ങിയ ജ്വാലകൾ വിളിച്ചുപറയുന്നു. "നിന്റെചൂടിന്റെയത്രയും വരില്ല മറ്റൊന്നും" എന്നുപറഞ്ഞ് ചേർത്തുപിടിച്ചത് എഴുന്നേൽക്കാനുള്ള മടി കൊണ്ടാണെന്ന് അവൾ വിചാരിച്ചിട്ടുണ്ടാവും...

എങ്ങും വെള്ളനിറം വ്യാപിച്ചിരിക്കുന്നു; മരണത്തിന്റെ നിറമാണ് മഞ്ഞിനും.

പക്ഷേ,

സൂര്യരശ്മികൾ വന്നുതട്ടുമ്പോൾ എല്ലാം സ്വർണ്ണനിറമാർന്നു നിൽക്കുന്ന മദിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. ആ കാഴ്ച വിവരണം പകർന്നുകൊടുത്ത പ്രലോഭനം ആയിരുന്നു വിവാഹം കഴിഞ്ഞ് ഇത്രയും ദൂരത്തേക്കുള്ള ഒരു പറിച്ചു മാറ്റലിന് അവളെ സമ്മതിപ്പിച്ച ഒരേ ഒരു കാര്യം.

എങ്കിലും ചിലപ്പോഴൊക്കെ വേരുകൾ അവളെ വന്നു തൊടും.. നിശബ്ദയാക്കും. ചെമ്മരിയാട്ടിൻ പറ്റങ്ങൾ കാലിൽ വന്നു മുട്ടിയുരുമ്മുമ്പോ വീണ്ടും എല്ലാം മറന്ന് ചിരി തുടങ്ങും.

രാത്രിയാകുമ്പോഴാണ്,

"നാട്ടിലെങ്ങാനും ആയിരുന്നേ എനിക്ക് ഇത്രയും ഉടുപ്പുകൾ ഊരി മാറ്റേണ്ട കാര്യമുണ്ടായിരുന്നോ എന്ന് മുഖം വീർപ്പിക്കുന്നതായി അഭിനയിക്കും!

ദിവസങ്ങൾ കടന്നു പോയി. ദുഷ്ടനായ അയൽക്കാരനെപ്പോലെ ഞങ്ങളിലേക്കുള്ള എല്ലാ വഴികളും മഞ്ഞ് അടച്ചു.

"മീ, ഇങ്ങനെ പോയാൽ എസ്കിമോകളെ നമ്മുടെ ബന്ധുക്കളാക്കേണ്ടി വരും" എന്ന് പറഞ്ഞു നാക്കെടുത്തതും "അങ്ങനെയാണേ എബിച്ചാ, വീടിന് ഇഗ്ളൂ വിലാസം എന്നു പേരിടാം" എന്ന് കൗണ്ടർ വന്നു.

കൂട്ടിയിടിക്കുന്ന പല്ലുകളെ വകവയ്ക്കാതെ ഞങ്ങളന്ന് രാത്രി മുഴുവൻ ചിരിച്ചു. മഞ്ഞുപുതപ്പിനുള്ളിൽ ഒരു രാത്രികൂടി അങ്ങനെ കടന്നുപോയി.

പിറ്റേദിവസം എന്തോ പെട്ടെന്ന് ഉറക്കം മുറിഞ്ഞു. എഴുന്നേൽക്കാൻ നോക്കിയപ്പോൾ ചുമച്ചു പോയി. ശിവന്റെ കഴുത്തിലെ പാമ്പ് പോലെ മീയുടെ കൈകൾ എന്നെ വട്ടംചുറ്റിപ്പിടിച്ചിരിക്കുന്നു.

പിറുപിറുത്തുകൊണ്ട് ഒരുവിധത്തിൽ കഴുത്തിനെ സ്വതന്ത്രമാക്കി കണ്ണുതിരുമ്മി നോക്കിയപ്പോൾ... ഓറഞ്ച് നിറത്തിൽ മീയുടെ മുഖം തിളങ്ങുന്നു!

ഒന്നും പിടികിട്ടുന്നില്ലല്ലോ എന്ന് തിരിഞ്ഞുനോക്കിയതും, കർട്ടനിടയിലൂടെ ഒളിച്ചുകടന്ന സൂര്യരശ്മികൾ കണ്ണിലേക്ക് വന്നുകുത്തി!

പുറത്ത് സൂര്യൻ മഞ്ഞുകണങ്ങളെ ആഞ്ഞാഞ്ഞ് ചുംബിക്കുകയാണ്.

എങ്ങും പരന്നൊഴുകുന്ന സ്വർണ്ണ നിറത്തിലേക്ക് അവളെയും കോരിയെടുത്തു കൊണ്ട് എല്ലാം മറന്ന് കുതിക്കാനായി തയാറെടുക്കവേ, ഓറഞ്ചുനിറത്തെ കുടഞ്ഞുകളഞ്ഞുകൊണ്ടവൾ കണ്ണിറുക്കി !

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA