പ്രണയം (കവിത)
1, തേങ്ങാക്കൊല
പ്രണയം എന്നാൽ തേങ്ങാക്കൊലയാണ്
കരിക്ക് പ്രായത്തിൽ നല്ല രസമായിരിക്കും
മൂത്തു പാകമായാൽ വെട്ടണം
അല്ലേൽ കൊഴിഞ്ഞു വീഴും
അതും വേറെ ഒരാളുടെ തലയിലായാൽ അയാൾടെ കാര്യവും പോക്കാ
വെട്ടാതെ വച്ചിരുന്നാൽ വാടിയും പോകാം.
*** *** ***
2, ഗർത്തം
പ്രണയം എന്നാൽ ഒരു വലിയ ഗർത്തമാണ്
രണ്ടുപേർ അതിൽ പെട്ടു പോയാൽ അവർക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല..
എത്ര കാലം വേണേൽ അവിടെ ഇരുന്നോളും
ഒറ്റക്കാക്കി ഒരാൾ കയറിപോയാൽ ചിലർ പതുക്കെ കയറിവരും
ചിലർ അവിടെ തന്നെ ഓർതോർത്തു ഇരിക്കും
എന്തായാലും വീണാൽ വീണത് തന്നെ
*** *** ***
3, മഴ
പ്രണയം എന്നാൽ എന്നിലേക്ക് പെയ്തിറങ്ങാതെ പോയ മഴയാണ് ...
ആദ്യമായി പ്രണയത്തെ മഴയോട് ചേർത്തു വെച്ചത് ആരാവും
പ്രണയം കണ്ണീരായ് പെയ്തിറങ്ങിയ ആരോ,
അതല്ലേൽ സന്തോഷമായി തിമിർത്ത് പെയ്ത ആരോ...