sections
MORE

സ്വപ്നവും യാഥാർഥ്യവും തമ്മിൽ...

temple
പ്രതീകാത്മക ചിത്രം
SHARE

ഏതാണ് സ്വപ്നം? (കഥ)


മണിയടിച്ച് നട തള്ളിതുറന്ന് ശ്രീകോവിലിൽ പ്രവേശിച്ചു കഴിഞ്ഞ് ശിവലിംഗത്തിലേക്ക് നോക്കുമ്പോഴാണ് അത് കാണുന്നത്. വിഗ്രഹം മുകളിൽ നിന്നും താഴെ വരെ പൊട്ടി അൽപ്പം അകന്നിരിക്കുന്നു. ഒരു നിമിഷം സ്തംഭിച്ചു പോയി എന്താണ് ചെയ്യേണ്ടത് എന്നറിയാതെ.

പിന്നെ ശ്രീകോവിലിൽ നിന്നു തന്നെ വിളിച്ചു പറഞ്ഞു കുറച്ചു ചുണ്ണാമ്പും ശര്‍ക്കരയും ചില പച്ചമരുന്നുകളും കൊണ്ടു വരാൻ കീഴ്ശാന്തിയും മറ്റു കഴകക്കാരും ഒക്കെ കൂടി സാധനങ്ങൾ വേഗം എത്തിച്ചു തന്നു.

നട അടച്ച് അകത്തിരുന്ന് വിഗ്രഹം ഒട്ടിച്ചു ചേർക്കാനായി ആവശ്യമായതൊക്കെ കൂട്ടി ഞാൻ വിഗ്രഹം നേരെയാക്കി കഴിഞ്ഞപ്പോഴേയ്ക്കും വിയർത്തു കുളിച്ചിരുന്നു. പുറത്ത് നട തുറക്കാനായി ഭക്തർ ആവശ്യപ്പെടുകയോ അലറി വിളിക്കു കയോ ഒക്കെ ചെയ്യുന്നത് കേൾക്കാമായിരുന്നു.

എങ്ങനെയാണിത് സംഭവിച്ചത്? ആരെങ്കിലും വിഗ്രഹം ഉടച്ച താണോ? പല സംശയങ്ങൾ മനസ്സിലൂടെ കടന്നു പോയി. ഇതെങ്ങനെ സംഭവിച്ചു വിഗ്രഹം താനെ എങ്ങനെ പിളരും? ഒരു ഉത്തരവും ലഭിച്ചില്ല. കതക് തുറന്ന് പുറത്തേക്ക് ഇറങ്ങു മ്പോൾ ദൂരെ ക്ഷേത്ര മുറ്റത്ത് നിന്നും താഴോട്ടുള്ള പടികള്‍ വരെ ജനം തിങ്ങി നിറഞ്ഞിരിക്കുന്നു. ആളുകൾ തന്നെ വളയു കയാണോ? അവർ തനിക്കെതിരെ ആക്രോശിക്കുന്നുണ്ടോ? തന്നെ കൊലപ്പെടുത്താനാണോ ഇവരുടെ പദ്ധതി? മുന്നോ ട്ടോ പുറകോട്ടോ നീങ്ങാൻ പറ്റാതെ അങ്ങനെ നിൽക്കെ പെട്ടെന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ അപ്പുറത്ത് അമ്മ, അനുജത്തി, അച്ഛൻ എല്ലാവരും ഉറങ്ങുകയാണ്. താൻ അവർക്കൊപ്പം അതേ കട്ടിലിൽ.

സത്യം എന്താണ്? സ്വപ്നം ഏതാണ്? തനിക്ക് എന്താണ് സംഭവിച്ചത്? ഇത് കഴിഞ്ഞ ജന്മത്തിലെ ഓർമ്മയാണോ? അതോ അടുത്ത ജന്മം വരാനിരിക്കുന്നതാണോ?

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA